Your Image Description Your Image Description

ആലപ്പുഴ : സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും വിഖ്യാത സചിത്ര പ്രഭാഷകനുമായ ഡോ. ജിതേഷ്ജി അവതരിപ്പിച്ച
‘ശാസ്ത്രദർശൻ വരയരങ്ങ്‌ ‘ വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സമജ്‌ഞസമായ സമന്വയമായി.
ഇന്ത്യൻ മഹാ ശാസ്ത്രപ്രതിഭകൾ സർ. സി വി രാമനെയും എ പി ജെ അബ്ദുൾ കലാമിനും ഇരുകൈകളും ഒരുമിച്ച് ഉപയോഗിച്ചുള്ള മിന്നൽവേഗവരയിലൂടെ ‘വരവന്ദനം ‘ അർപ്പിച്ചായിരുന്നു ശാസ്ത്രദർശൻ വരയരങ്ങ്‌ സമാരംഭിച്ചത്. തുടർന്ന്, ആൽബർട്ട് ഐൻസ്റ്റയിൻ, സർ ഐസക്ക് ന്യൂട്ടൺ, മൈക്കൽ ഫാരഡേ, ആൽഫ്രെഡ് നോബൽ, മാഡം ക്യൂറി, നികൊള ടെസ്ല, ഗലീലിയോ ഗലീലി, ഡിമിട്രി മെൻഡലീവ് തോമസ് ആൽവാ എഡിസൺ
തുടങ്ങി ആലപ്പുഴയിലെ മങ്കൊമ്പിൽ ജനിച്ച എം എസ് സ്വാമിനാഥൻ വരെയുള്ള
ഡസൻ കണക്കിന് ലോകചരിത്രത്തെത്തന്നെ മാറ്റിമറിച്ച മഹാശാസ്ത്രപ്രതിഭകളെ വേഗവര യിലൂടെയും സചിത്ര പ്രഭാഷണത്തിലൂടെയും സചിത്ര പ്രശ്നോത്തരി രൂപത്തിൽ അവതരിപ്പിച്ച വ്യത്യസ്തമായ ദൃശ്യവിസ്മയ വിജ്ഞാന വിരുന്നായിരുന്നു ‘വരയരങ്ങ്‌’. ഓരോ വേഗവരയ്ക്കുമൊപ്പം ഡോ. ജിതേഷ്ജി ചോദിച്ച ശാസ്ത്രസംബന്ധിയായ ചോദ്യങ്ങൾക്ക് കിറുകൃത്യം ഉത്തരവുമായി സ്റ്റേജിലേക്ക് കയറിയ കുട്ടിശാസ്ത്ര പ്രതിഭകൾക്ക് കാൽ ലക്ഷം രൂപയോളം വരുന്ന വിവിധങ്ങ്ളായ സമ്മാനങ്ങളും ജിതേഷ്ജി നൽകി. കൂടാതെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് വക ക്യാഷ് പ്രൈസും ഉണ്ടായിരുന്നു.
ആലപ്പുഴ ലിയോ തേർട്ടീന്ത് സ്കൂളിലായിരുന്നു ജിതേഷ്ജി പ്രോഗ്രാം അവതരിപ്പിച്ചത്. അവതരിപ്പിച്ച
ഓരോ വേഗവരയും പ്രേക്ഷകരിൽ Analytical Skill ഉം വിചിന്തനശേഷിയും ശാസ്ത്രാവബോധവും മേധാശക്തിയും ജിജ്ഞാസയും വർദ്ധിപ്പിക്കുന്ന ശാസ്ത്രീയ രീതിയിലായിരുന്നു ഈ Edutainment സ്റ്റേജ് ഷോ യുടെ ഡിസൈൻ എന്ന പ്രത്യേകതയും ഉണ്ടായിരുന്നു. വിവിധ മേഖലകളിലെ മൂവായിരത്തിലേറെ പ്രശസ്ത വ്യക്തികളെ അതിവേഗം ഓർമ്മയിൽ നിന്ന് വരയ്ക്കുന്ന സൂപ്പർ മെമ്മറൈസർ ചിത്രകാരൻ കൂടിയാണ് ജിതേഷ്‌ജി. ഒരു ലക്ഷത്തിലേറെ ചരിത്രസംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറയുകയും 366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുയെയും പ്രത്യേകതകൾ ഓർമ്മയിൽ നിന്ന് ChatGpt യെയും AI യെയും വെല്ലുന്ന വേഗത്തിൽ പറയുകയും ചെയ്യുന്ന ഡോ. ജിതേഷ്ജി ‘History Man of India ‘ എന്ന വിശേഷണത്തിന് ഉടമയാണ്. പി എസ് സി മത്സരപരീക്ഷയിൽ നിരവധി തവണ ഇദ്ദേഹത്തെപ്പറ്റി ചോദ്യോത്തരവും ഉണ്ടായിട്ടുണ്ട്.
ഇതിനോടകം ഇരുപതിലേറെ ലോകരാജ്യങ്ങൾ സന്ദർശിച്ച് ഇംഗ്ലീഷിൽ സചിത്രപ്രഭാഷണവും സ്റ്റേജ് ഷോയും അവതരിപ്പിച്ചിട്ടുണ്ട്.
ഇൻസ്റ്റഗ്രാമിൽ 200 ലക്ഷത്തിലേറെ പ്രേക്ഷകരെ നേടിയ ആദ്യ വേഗവര റീൽ ജിതേഷ്ജിയുടെതാണ്. വെറും പത്തുമിനിറ്റിനുള്ളിൽ നൂറോളം പ്രശസ്തരുടെ ചിത്രങ്ങൾ ഇരുകൈകളും ഒരേ സമയം ഉപയോഗിച്ച് വരയ്ക്കുന്നതാണ് ജിതേഷ്ജിയുടെ ലോകറെക്കോർഡ് വേഗത.
ചിത്രകലയെ വിനോദവും വിജ്ഞാനവും പകരുന്ന ഒരു സമ്പൂർണ്ണ രംഗകലാരൂപമാക്കിയതിന്റെ പേറ്റന്റും ഈ അതിവേഗ പെർഫോമിംഗ് ചിത്രകാരന്റെ പേരിലാണ്. വരയരങ്ങ്‌ തനതു ചിത്രകലാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും ഡോ. ജിതേഷ്ജിയാണ്. ഇക്കഴിഞ്ഞയാഴ്ച്ച ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥിയായി പങ്കെടുത്ത് ‘ചരിത്രവിജ്ഞാന പ്രഭാഷണം’ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. പത്തനംതിട്ട ജില്ലയിൽ പന്തളം തെക്കേക്കര സ്വദേശിയാണ്.

Leave a Reply

Your email address will not be published. Required fields are marked *