Your Image Description Your Image Description

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാവും ഡൽഹിയിലെ ഗതാഗതം, ഐടി, വനിതാശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന കൈലാഷ് ഗെഹ്‌ലോത് പാർട്ടി വിട്ടു. മന്ത്രിസ്ഥാനവും അദ്ദേഹം രാജിവെച്ചു. കേന്ദ്രസർക്കാരുമായി തർക്കത്തിന് മാത്രമാണ് ആം ആദ്മി പാർട്ടിക്കും ഡൽഹി സർക്കാരിനും താത്പര്യമെന്ന ആരോപണം ഉയർത്തിയാണ് കൈലാഷ് ഗെഹ്‌ലോത് പാർട്ടിയിൽ നിന്നും മന്ത്രിസഭയിൽനിന്നും രാജിവച്ചത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെയാണ് മുതിർന്ന നേതാവ് പാർട്ടിയിൽ നിന്നും മന്ത്രിസഭയിൽ നിന്നും രാജിവെച്ചിരിക്കുന്നത്.

പാർട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് ഡൽഹി സർക്കാരിൽ സുപ്രധാന പദവികൾ വഹിച്ചിട്ടുള്ള കൈലാഷ് ഗെഹ്‌ലോത്തിന്റെ രാജിയിലേക്ക് നയിച്ചത്. ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും കൈലാഷ് ഗെഹ്‌ലോത് രാജിവച്ചു. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിനും കത്ത് നൽകി.

ലജ്ജാകരമായ നിരവധി വിവാദങ്ങൾ ഉണ്ടെന്നും ഇപ്പോഴും ആം ആദ്മിയിൽ വിശ്വസിക്കുന്നുണ്ടോ എന്ന് എല്ലാവരും സംശയിക്കുന്നുവെന്നും കത്തിൽ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഡൽഹി സർക്കാർ ഭൂരിഭാഗം സമയവും കേന്ദ്രവുമായി പോരാടാൻ വിനിയോഗിക്കുന്നതിനാൽ ഡൽഹിക്ക് യഥാർത്ഥ പുരോഗതി ഉണ്ടാകില്ലെന്ന് ഇപ്പോൾ വ്യക്തമാണ്. ആം ആദ്മി പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന് തോന്നുന്നു. അതിനാൽ ആം ആദ്മി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെക്കുന്നു.- കത്തിൽ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *