Your Image Description Your Image Description

ബിജെപി ഉയർത്തുന്ന മത വർഗീയ രാഷ്ട്രീയത്തെ ഉപേക്ഷിക്കുന്നത് നല്ലതാണെങ്കിലും സന്ദീപ് വാര്യർ പോയ ഇടം പറ്റിയിടമാണോ എന്ന് ചിന്തിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

കോൺഗ്രസിനുള്ളിൽ മതനിരപേക്ഷത ആഗ്രഹിച്ച പ്രവർത്തിക്കുന്നവർ യഥാർത്ഥത്തിൽ അവിടെ നിന്ന് ഇപ്പോൾ ഓടി രക്ഷപ്പെടുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി റിയാസ്.

സന്ദീപ് വാര്യർ പോയ ഇടം മതനിരപേക്ഷത സംരക്ഷിക്കപ്പെടില്ലെന്നും മന്ത്രി റിയാസ് പറഞ്ഞു.

ബിജെപി വിട്ടതുകൊണ്ട് ബിജെപിയുടെ രാഷ്ട്രീയം ഉപേക്ഷിക്കുന്നു എന്ന അർത്ഥമില്ല.

സന്ദീപ് വാര്യർ ചേക്കേറുന്ന കോൺഗ്രസിലെ കേരള നേതാക്കളിൽ പലരും സംഘപരിവാർ ആശയം പ്രതിനിധാനം ചെയ്യുന്നവരാണ്.

ബിജെപിയുടെ അപകടകരമായ രാഷ്ട്രീയം മനസ്സിലിട്ട് രാഷ്ട്രീയ കൂടുമാറ്റം നടത്തിയിട്ടു കാര്യമില്ലയെന്നും റിയാസ് കോട്ടയത്ത് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *