Your Image Description Your Image Description

നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹ ഡോക്യുമെന്ററി കാത്തിരിക്കുകയായിരുന്നു ആരാധകർ. കല്യാണം കഴിഞ്ഞ് ഇരുവർക്കും കുട്ടികളുണ്ടായിട്ടും വർഷങ്ങൾ കഴിഞ്ഞു കഴിഞ്ഞിടയ്ക്കാണ് ആ ഡോക്യുമെന്ററി പുറത്തിറങ്ങുന്ന വിവരം വന്നത്. ഇപ്പോൾ ഇതാ ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് പുതിയൊരു വിവാദത്തിലേക്ക് ആണ് കടക്കുന്നത്. നടൻ ധനുഷിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചു കൊണ്ടുള്ള കത്ത് നയൻതാര സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടു. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമ്മിച്ചത് ധനുഷ് ആയിരുന്നു. ഈ സിനിമാസെറ്റില്‍വച്ചാണ് ഇവർ പ്രണയത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും. ഈ സിനിമയുടെ ചില ബിഹൈൻഡ് സീൻ ദൃശ്യങ്ങൾ ഡോക്യുമെന്റയിൽ ഉൾപ്പെടുത്തിയതിന് എതിരെ പത്തുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോൾ നയൻതാര നൽകിയിരിക്കുന്നത്.

ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്കമുഖമല്ല യഥാർഥത്തിൽ ധനുഷിനുള്ളതെന്നും വൈരാഗ്യബുദ്ധിയോടെ പെരുമാറുന്ന വ്യക്തിയാണെന്നും നയൻതാര പറയുന്നു. ഇത് പകപോക്കല്‍ മാത്രമാണെന്നാണ് നയന്‍താര പറയുന്നത്. നയൻതാരയെ നായികയാക്കി വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത ചിത്രമാണ് നാനും റൗഡി താൻ . ചിത്രത്തിന്‍റെ നിര്‍മാതാവ് ധനുഷ് ആണ്. ഈ സിനിമാസെറ്റില്‍വച്ചാണ് ഇരുവരും പ്രണയബദ്ധരാകുന്നത്. ഡോക്യുമെന്‍ററിയില്‍ പ്രണയത്തെക്കുറിച്ച് പരാമര്‍ശിക്കുന്നതിനിടെയില്‍ ചിത്രവും പരാമര്‍ശിക്കുന്നുണ്ട്. ഇതിലെ ഭാഗങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉപയോഗിക്കാന്‍ അനുവാദം ചോദിച്ചെങ്കിലും അവഗണിച്ചെന്ന് നയന്‍താര പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *