Your Image Description Your Image Description
Your Image Alt Text

 

സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിയുടെ വീടും കുടുംബവീടും വാഹനങ്ങളും മയക്കുമരുന്ന് ലഹരിയിൽ ഒരു സംഘം അടിച്ചു തകർത്തു. വീടിന്റെ വാതിലുകളും മറ്റും തകർത്ത് അകത്തുകടന്ന സംഘം വീട്ടുപകരണങ്ങളും ജനാലകളും തകർത്തു. തുടർന്ന് വീടിന് തീയിട്ടു. സമീപത്തെ രണ്ട് വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ശബ്ദം കേട്ട് അയൽവാസികൾ ഉണർന്നു പുറത്തിറങ്ങിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് 15 പേർക്കെതിരെ കേസെടുത്തു.

രണ്ട് പേർ കസ്റ്റഡിയിലുണ്ടെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച പുലർച്ചെ 12.30ന് കുന്നുകുഴി പൂച്ചെടിവിള കോളനിയിലായിരുന്നു ആക്രമണം. സിപിഎം പുളിമൂട് മുൻ ബ്രാഞ്ച് സെക്രട്ടറിയും ഇപ്പോൾ സിപിഎം അംഗവുമായ മനു വേണുഗോപാലിന്റെതാണ് ആക്രമണത്തിനിരയായ വീട്. മനുവിന്റെയും ബന്ധുവിന്റെയും ഇരുചക്രവാഹനങ്ങളും തകർത്തു. കോളനിയിലെ സംഘാംഗങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് മ്യൂസിയം പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അനുലാൽ, അഭിലാൽ, ശ്രീജിത്ത്, അച്ചു, നിഖിൽ, ലൂക്ക, അജുലാൽ, ബിജുലാൽ എന്നിവരടക്കം 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. കോളനിയിൽ കഞ്ചാവ് സംഘം സജീവമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനെതിരെ മനുവും നാട്ടുകാരും നേരത്തെ രംഗത്തെത്തിയിരുന്നു. വൈരാഗ്യമാകാം ഇതിന് കാരണമെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *