Your Image Description Your Image Description

കാസർഗോഡ് : ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രാദേശിക തല സമിതികളുടെ യോഗം പത്ത് ദിവസത്തിനകം വിളിച്ചു ചേര്‍ക്കുന്നതിന് ജില്ലാതല ഏകോപന സമിതിയുടെ യോഗം തീരുമാനിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പൊതു വിദ്യാഭ്യാസ വകുപ്പും യോഗം വിളിക്കുന്നതിന് നേതൃത്വം നല്‍കണം. പട്ടികവര്‍ഗ്ഗ ഉന്നതികളില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സമഗ്രമായ വിവരശേഖരണം നടത്തുന്നതിനും യോഗം നിര്‍ദ്ദേശിച്ചു. പഞ്ചായത്ത് തല പ്രാദേശിക സമിതികളുടെ നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ജില്ലാതല ഏകോപന സമിതി ചര്‍ച്ച ചെയ്യും. പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് നടപടികള്‍ സ്വീകരിക്കാനും വിദ്യാഭ്യാസ ഗുണനിലവാരം ഉയര്‍ത്തുന്നതിന് പ്രാദേശിക ഭാഷകളില്‍ പഠിപ്പിക്കുന്നതിന് സാമൂഹിക പഠന മുറികളെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും നിര്‍ദ്ദേശിച്ചു.

ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള ജില്ലാതല ഏകോപന സമിതിയുടെ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ പി.സുര്‍ജിത് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *