Your Image Description Your Image Description

ഇടുക്കി : റേഷന്‍ മസ്റ്ററിംഗ് പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കള്‍ക്ക് മേരാ ഇ-കെ വൈ സി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സൗജന്യമായി മസ്റ്ററിംഗ് ചെയ്യാം. റേഷന്‍ മസ്റ്ററിംഗ് ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചെയ്യുന്നതിനായി നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ വികസിപ്പിച്ചെടുത്ത മേരാ ഇ-കെ വൈ സി ഫെയ്‌സ് ആപ് ഉപയോഗിക്കാം.

ഈ ആപ് മുഖേന റേഷന്‍ മസ്റ്ററിംഗ് ആദ്യമായി നടത്തുന്ന സംസ്ഥാനമാണ് കേരളം. ഇതിലേക്കായി ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നുംആധാർ ഫെയ്സ് ആർഡി, മേരാ ഇ കെ വൈ സി (Aadhaar Face RD, Mera eKYC )എന്നീ രണ്ട് ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക. മേരാ ഇ-കെ വൈ സി ആപ്പ് ഓപ്പണ്‍ ചെയ്ത് സംസ്ഥാനം തിരഞ്ഞെടുത്ത് ആധാര്‍ നമ്പര്‍ എന്റര്‍ ചെയ്യുക. തുടര്‍ന്ന് ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഫോണില്‍ ലഭിക്കുന്ന ഒ ടി പി നല്‍കി ഫെയ്‌സ് കാപ്ച്ചര്‍ വഴി മസ്റ്ററിംഗ് പൂര്‍ത്തിയാക്കാം.

മേരാ ഇ-കെ വൈ സി ആപ് ഉപയോഗിച്ച് പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും സൗജന്യമായി മസ്റ്ററിംഗ് ചെയ്യും. നിലവില്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിച്ചവര്‍ ഫെയ്‌സ് ആപ് വഴി ചെയ്യേണ്ടതില്ല. ഇതുവരേയും മസ്റ്ററിംഗ് പൂര്‍ത്തിയാകാത്ത ഇടുക്കി ജില്ലയിലെ ഗുണഭോക്താക്കള്‍ക്ക് ഫോണിലൂടെ ഈ സേവനം സൗജന്യമായി ഉപയോഗപ്പെടുത്താം.. ഫോൺ: ജില്ലാ സപ്ലൈ ആഫീസ്,ഇടുക്കി 04862 232321, 9188527320.

താലൂക്ക് സപ്ലൈ ആഫീസ്, തൊടുപുഴ 04862 222515, 9188527363. താലൂക്ക് സപ്ലൈആഫീസ്, ഇടുക്കി 04862 294975, 9188527364. താലൂക്ക് സപ്ലൈ ആഫീസ്, പീരുമേട് 04869 232066, 9188527365. താലൂക്ക് സപ്ലൈ ആഫീസ്, ഉടുമ്പന്‍ചോല 04868 232047, 9188527366 താലൂക്ക് സപ്ലൈ ആഫീസ്, ദേവികുളം 04865 264224, 9188527367.

Leave a Reply

Your email address will not be published. Required fields are marked *