Your Image Description Your Image Description

കൊച്ചി : ബലാത്സംഗ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. പരാതിയില്‍ പോലും പറയാത്ത ആരോപണങ്ങള്‍ പൊലീസ് ഉന്നയിക്കുന്നുവെന്ന് സിദ്ദിഖിന്റെ അഭിഭാഷകര്‍ ഇന്ന് കോടതിയെ അറിയിക്കും.

അന്വേഷണ ഉദ്യോഗസ്ഥന് എതിരെ രൂക്ഷമായ ആരോപണങ്ങളാണ് നടൻ സിദ്ദിഖ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്.

അന്വേഷണ ഉദ്യോഗസ്ഥന്‍ പുതിയ കഥകള്‍ കെട്ടിചമയ്ക്കുന്നുവെന്നും ന്യായത്തിന്റെയും, നിഷ്പക്ഷതയുടെയും അതിര്‍വരമ്പുകള്‍ മറികടന്നുവെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.അതേസമയം, സിദ്ദിഖിന് ജാമ്യം ലഭിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കും.

Leave a Reply

Your email address will not be published. Required fields are marked *