Your Image Description Your Image Description

പത്തനംതിട്ട : ആധാര്‍ എന്റോള്‍മെന്റ്, പുതുക്കല്‍, തെറ്റ് തിരുത്തല്‍ എന്നിവയ്ക്കായി ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇനി അക്ഷയ കേന്ദ്രങ്ങളില്‍ പോകണ്ട. ജില്ലയിലെ വിദ്യാലയങ്ങളില്‍ നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് ക്യാമ്പിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ അറിയിച്ചു.

അഞ്ചു മുതല്‍ 15 വയസ് വരെയുള്ള നിര്‍ബന്ധിത ആധാര്‍ ബയോമെട്രിക് അപ്‌ഡേഷന്‍, ആധാറിലെ തെറ്റ് തിരുത്തല്‍, പുതിയ ആധാര്‍ എന്റോള്‍ മെന്റ് തുടങ്ങിയവയ്ക്കുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 100 അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയാണ് ക്യാമ്പ് സജ്ജമാക്കുന്നത്.

ജില്ലാ ഭരണ കൂടം, സംസ്ഥാന ഐടി മിഷന്‍, അക്ഷയ ജില്ലാ പ്രൊജക്റ്റ് ഓഫീസ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് പ്രവര്‍ത്തിക്കുക. വിദ്യാഭ്യാസ ഉപഡയറക്ടര്‍ അനില, ഐടി മിഷന്‍ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ സി എം. ഷംനാദ്, അസിസ്റ്റന്റ് പ്രൊജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷിനു എന്നിവര്‍ നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *