Your Image Description Your Image Description

കൊച്ചി: ശനിയാഴ്‌ച എറണാകുളത്ത് ചേർന്ന കേന്ദ്രകമ്മിറ്റി യോഗവും സംസ്ഥാന സെക്രട്ടറിയേറ്റ് യോഗവും വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലും നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ പി.ഡി.പി ഇടതുമുന്നണിക്ക് പിന്തുണ തുടരുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പി.ഡി.പി വൈസ്‌ചെയർമാൻ അഡ്വ. മുട്ടം നാസർ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ വി.എം.അലിയാർ, മജീദ് ചേർപ്പ്, ടി.എ. മുജീബ് റഹ്മാൻ, ജില്ല പ്രസിഡൻ്റ് അഷറഫ് വാഴക്കാല തുടങ്ങിയവർ പങ്കെടുത്തു.

മൂന്ന് ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും രാജ്യത്തോ സംസ്ഥാനത്തോ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ ഏതെങ്കിലും തരത്തിൽ ഗൗരവമായി സ്വാധീനിക്കുന്നതല്ല. മുനമ്പത്തെ വഖഫ് ഭൂമി പ്രശ്‌നത്തിൽ സംഘ്പരിവാറും തീവ്രക്രൈസ്‌തവ വിഭാഗവും ചേർന്ന് വർഗീയ വിഭജനത്തിന് ശ്രമിക്കുന്നത് തടയാൻ സർക്കാർ ഇടപെടണം.

Leave a Reply

Your email address will not be published. Required fields are marked *