Your Image Description Your Image Description

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് നേരെ ലോറൻസ് ബിഷ്ണോയ് സംഘത്തിൽപ്പെട്ടയാളെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ഒരാളാണ് വധഭീഷണി മുഴക്കിയത്. സൽമാൻ ഖാന്റെ സിനിമയിലെ പാട്ടിൻ്റെ പേരിലാണ് പുതിയ ഭീഷണി സന്ദേശം എത്തിയിരിക്കുന്നത്. അഞ്ച് കോടി രൂപ സൽമാൻ ഖാൻ നൽകുകയാണെങ്കിൽ അദ്ദേഹത്തെ വെറുതെ വിടാമെന്നാണ് മുംബൈ പൊലീസിന് ലഭിച്ച ഭീഷണി സന്ദേശത്തിൽ പറയുന്നത്.മുംബൈ പൊലീസിന്റെ വാട്‌സാപ്പ് നമ്പറിലേക്കാണ് സന്ദേശം എത്തിയത്. സൽമാന്റെ വരാനിരിക്കുന്ന സിനിമ സിക്കന്ദറിന്റെ വരികൾ എഴുതിയ ഗാനരചയിതാവിനും ഭീഷണി സന്ദേശം ലഭിച്ചു. ഗാനരചയിതാവിനേയും വെറുതെ വിടില്ലെന്ന് ഭീഷണി സന്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒരു മാസത്തിനുള്ളിൽ ഗാനരചയിതാവിനെ വധിക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്.

കർണാടകയിൽ നിന്നുള്ള മൊബൈൽ നമ്പറിൽ നിന്നാണ് ഭീഷണി സന്ദേശം എത്തിയതെന്നാണ് സൂചന. സന്ദേശത്തിൽ മുംബൈ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിക്രം ദസാർ എന്നയാളുടെ പേരിലുള്ളതാണ് ഈ മൊബൈൽ നമ്പർ.

 

Leave a Reply

Your email address will not be published. Required fields are marked *