Your Image Description Your Image Description

കൊച്ചി: കൊച്ചി താലൂക്ക് പരിധിയിലെ തരം മാറ്റൽ അദാലത്ത് നവംബർ മാസം 11 ന് റേഞ്ചേഴ്‌സ് ക്ലബ് ഹാൾ, നോർത്ത് മൂലംകുഴി, നസ്രത്ത് എന്നിവടങ്ങളിൽ രാവിലെ 10 മുതൽ നടക്കും. 2008 ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം ഭൂമി തരം മാറ്റത്തിനുള്ള 25 സെന്റ് വരെ വിസ്തീർണം ഉള്ളതും സ്വഭാവ വ്യതിയാനത്തിനുള്ള ഫീസ് അടക്കേണ്ടതില്ലാത്തതുമായ ഫോറം അഞ്ച്, ആറ് അപേക്ഷകളുടെ തരം മാറ്റ അദാലത്ത് സംഘടിപ്പിക്കും. തീർപ്പാക്കിയ അപേക്ഷകളിൽ ബന്ധപ്പെട്ട കക്ഷികൾക്ക് അവരുടെ ഫോണിൽ മെസേജ് വരുന്നതാണ്. ഫാറം ആറ് അപേക്ഷകളിൽ അപ്രൂവ്ഡ് മെസേജുകൾ ലഭിച്ചവർക്ക് ഈ ഉത്തരവുകൾ അക്ഷയ സെന്റർ മുഖേന കൈപ്പറ്റാവുന്നതും തുടർ നടപടികൾക്കായി തുടർന്നുള്ള ദിവസങ്ങളിൽ താലൂക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫാറം അഞ്ച് അപേക്ഷകളിൽ അപ്രൂവ്ഡ് മെസേജുകൾ ലഭ്യമായ അപേക്ഷകർക്ക് അക്ഷയ സെന്റർ മുഖേന തന്നെ ഫാറം ആറിനുള്ള അപേക്ഷ സമർപ്പിക്കാം.

Leave a Reply

Your email address will not be published. Required fields are marked *