Your Image Description Your Image Description

കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്‌ഫോടനക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം.കൊല്ലം പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

നിരോധിത ഭീകര സംഘടനയായ ബേസ്മൂവ്‌മെന്റ് പ്രവര്‍ത്തകരും മധുര സ്വദേശികളുമായ ഒന്നാംപ്രതി അബ്ബാസ് അലി (31), രണ്ടാംപ്രതി ഷംസൂണ് കരീം രാജ (33), മൂന്നാം പ്രതി ദാവൂദ് സുലൈമാന് (27) എന്നിവര്‍ക്കാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാര്‍ ശിക്ഷ വിധിച്ചത്. ഇവര്‍ക്കെതിരെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം (യു.എ.പി.എ.) നിലനില്‍ക്കുമെന്ന് കോടതി വിധിച്ചു. നാലാം പ്രതി ഷംസുദ്ദീനെ(28) തെളിവുകളുടെ അഭാവത്തില്‍ വെറുതേവിട്ടിരുന്നു.

2016 ജൂ​ൺ 15ന് ​രാ​വി​ലെ 10.50 ന് ​കൊ​ല്ലം ക​ല​ക്ട​റേ​റ്റ് വ​ള​പ്പി​ലെ മു​ൻ​സി​ഫ് കോ​ട​തി​ക്ക് മു​മ്പി​ൽ തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ ഉ​പ​യോ​ഗി​ക്കാ​തെ കി​ട​ന്ന ജീ​പ്പി​ലാ​യി​രു​ന്നു സ്ഫോ​ട​നം. ചോ​റ്റു​പാ​ത്ര​ത്തി​ൽ സ്ഥാ​പി​ച്ച ബോം​ബ് പൊ​ട്ടി പേ​ര​യം പ‍​ഞ്ചാ​യ​ത്ത് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ബു​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *