Your Image Description Your Image Description

കാസർഗോഡ് : നാഷണല്‍ ഹൈവേ വികസന പ്രവൃത്തിയുടെ ഭാഗമായി വാട്ടര്‍ അതോറിറ്റിയുടെ ചെര്‍ക്കളയിലുള്ള പ്രധാന വിതരണ പൈപ്പ് മാറ്റി സ്ഥാപിക്കുന്നതിനാല്‍ കുടിവെള്ള വിതരണം മുടങ്ങും.

നവംബര്‍ 11, 12 തീയതികളില്‍ കാസര്‍കോട് മുനിസിപ്പാലിറ്റിയിലും, ചെങ്കള, മധൂര്‍, മുളിയാര്‍, മൊഗ്രാല്‍ പുത്തൂര്‍ എന്നീ പഞ്ചായത്തുകളിലും ജലവിതരണം തടസ്സപ്പെടുമെന്ന് കേരള വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ആയതിനാൽ ഉപഭോക്താക്കള്‍ മുന്‍കരുതലുകള്‍ സ്വീകരിച്ച് സഹകരിക്കണമെന്നും വാട്ടര്‍ അതോറിറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *