Your Image Description Your Image Description

പാ​​​ല​​​ക്കാ​​​ട്: ഉപതെരഞ്ഞെടുപ്പിനോടൊപ്പം പാ​​​ല​​​ക്കാ​​​ട്ട് പാ​​​തി​​​രാ റെ​​​യ്ഡ് വി​​​വാ​​​ദം കത്തുകയാണ്.
കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ താ​​​മ​​​സി​​​ച്ച ഹോ​​​ട്ട​​​ലി​​​ൽ പോ​​​ലീ​​​സി​​​ന്‍റെ ക​​​ള്ള​​​പ്പ​​​ണ​​​റെ​​​യ്ഡും സി​​​പി​​​എം-ബി​​​ജെ​​​പി ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പിൽ ചർച്ചയാകുകയാണ്.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി പ​​​തി​​​നൊ​​​ന്ന​​​ര​​​യോ​​​ടെ​​​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന് ക​​​ള്ള​​​പ്പ​​​ണം എ​​​ത്തി​​​ച്ചെ​​​ന്നാ​​​രോ​​​പി​​​ച്ച് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ൾ താ​​​മ​​​സി​​​ച്ച ഹോ​​​ട്ട​​​ലി​​​ലും മു​​​റി​​​ക​​​ളി​​​ലും പോ​​​ലീ​​​സ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്. പാ​​​ല​​​ക്കാ​​​ട് പ്ര​​​സ്ക്ല​​​ബ്ബി​​​നു സ​​​മീ​​​പം കെ​​​പി​​​എം റീ​​​ജ​​​ൻ​​​സി എ​​​ന്ന ഹോ​​​ട്ട​​​ലി​​​ലാ​​​യി​​​രു​​​ന്നു പോലീസിന്റെ രാത്രി പ​​​രി​​​ശോ​​​ധ​​​ന. വി.​​​കെ. ശ്രീ​​​ക​​​ണ്ഠ​​​ൻ, ജ്യോ​​​തി​​​കു​​​മാ​​​ർ ചാ​​​മ​​​ക്കാ​​​ല തു​​​ട​​​ങ്ങി​​​യ നേ​​​താ​​​ക്ക​​​ൾ ഹോ​​​ട്ട​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​പ്പോ​​ഴാ​​​ണ് മൂ​​​ന്നു​ നി​​​ല​​​ക​​​ളി​​​ലാ​​​യി പോ​​​ലീ​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​ ന​​​ട​​​ത്തി​​​യ​​​ത്.

വ​​​നി​​​താ പോ​​​ലീ​​​സ് ഇ​​​ല്ലാ​​​തെ പ​​​രി​​​ശോ​​​ധ​​​ന​​​ന​​​ട​​​ത്താ​​​നാ​​​കി​​​ല്ലെ​​​ന്നു വ​​​നി​​​താ നേ​​​താ​​​ക്ക​​​ൾ നി​​​ല​​​പാ​​​ടെ​​​ടു​​​ത്ത​​​തോ​​​ടെ മ​​​ട​​​ങ്ങി​​​പ്പോ​​​യ പോ​​​ലീ​​​സ് അ​​​ര​​​മ​​​ണി​​​ക്കൂ​​​റി​​​നു​​​ശേ​​​ഷം വ​​​നി​​​താ പോ​​​ലീ​​​സു​​​കാ​​​രു​​​മാ​​​യി മ​​​ട​​​ങ്ങി​​​യെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ​ന​​​ട​​​ത്തി. പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഒ​​​ന്നും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല.ഇത് വലിയ പ്രതിഷേധത്തിനും സംഘർഷത്തിനും വഴിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *