Your Image Description Your Image Description

ന്യൂഡൽഹി: 2019ൽ റോഡിനു വീതി കൂട്ടുന്നതിനായി വീട് തകർത്ത കേസിൽ യു.പി സർക്കാർ ഉടമസ്ഥന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സുപ്രീംകോടതി ഉത്തരവ്. 2019ൽ റോഡ് വീതി കൂട്ടൽ പദ്ധതിക്കായി നടന്ന പൊളിക്കലുമായി ബന്ധപ്പെട്ട ഹർജി കേൾക്കുന്ന ബെഞ്ച്, ‘നിങ്ങൾക്ക് ബുൾഡോസറുമായി വന്ന് ഒറ്റരാത്രികൊണ്ട് വീട് പൊളിക്കാൻ കഴിയില്ല’ എന്ന് യു.പി സർക്കാറിനെ കടുത്ത ഭാഷയിൽ വിമർശിച്ചു.

സർക്കാറിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച സുപ്രീംകോടതി മഹാരാജ്ഗഞ്ച് ജില്ലയിൽ അനധികൃതമായി പൊളിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് യു.പി ചീഫ് സെക്രട്ടറിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *