Your Image Description Your Image Description

ചെന്നൈ: തമിഴ്നാടിന്റെ നേതൃത്വത്തിലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ രാജ്യത്തിന്റെ വളർച്ചയ്ക്കും സാമ്പത്തിക പുരോഗതുക്കും കാര്യമായ സംഭാവനകൾ നൽകിയെന്നും അതുവഴി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ വളർച്ചയ്ക്കും കാരണമായെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു.ഞങ്ങൾക്ക് വോട്ട് ചെയ്‌താലും ഇല്ലെങ്കിലും ജനങ്ങളുടെ ഹൃദയത്തിൽ ഞങ്ങൾ കെട്ടുപിണഞ്ഞുകിടക്കുകയാണെന്നും അതുകൊണ്ടാണ് ആളുകൾ ഞങ്ങളെ പിന്തുണയ്ക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.

‘തമിഴ്‌നാട് ഇപ്പോൾ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയും ഏറ്റവും നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനവുമാണ്. ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡങ്ങൾക്കനുസൃതമായി വികസന സംരംഭങ്ങൾ നടപ്പിലാക്കുന്നതിൽ ഞങ്ങൾ നേതൃത്വം നൽകുന്നു.”അദ്ദേഹം പറഞ്ഞു.

നിയമസഭാ, പാർലമെൻ്റ് തെരഞ്ഞെടുപ്പുകളെ താരതമ്യം ചെയ്യുമ്പോൾ ഡിഎംകെയുടെ ജനപ്രീതി വർധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ കൈവരിച്ച മുന്നേറ്റങ്ങളിൽ നിന്ന് വ്യത്യസ്ത‌മായി തമിഴ്‌നാടിൻറെ പുരോഗതി രാജ്യത്ത് മാതൃകയായി നിലകൊള്ളുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *