Your Image Description Your Image Description

ന്യൂഡൽഹി: ലൈറ്റ് മോട്ടോർ വെഹിക്കിൾ ( എൽ.എം.വി) ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് 7,500 കിലോ വരെ ഭാരമുള്ള വാഹനങ്ങൾ ഓടിക്കാമെന്ന് സുപ്രീംകോടതി. നിയമം ഭേദഗതി ചെയ്യുന്നതിനുള്ള നടപടികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ലൈറ്റ് മോട്ടോർ വെഹിക്കിളിൻ്റെ ഡ്രൈവിങ് ലൈസൻസുള്ള ഒരാൾക്ക് ഭാരവാഹനങ്ങൾ ഓടിക്കാൻ അർഹതയുണ്ടോ എന്ന വിഷയം പരിശോധിച്ച് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിൻ്റെ നേത്വത്തിലുള്ള ബെഞ്ചിൽ ജ്സ്റ്റിസുമാരായ ഋഷികേശ് റോയ്, പി എസ് നരംസിഹ, പങ്കജ് മീത്തൽ, മനോജ് മിശ്ര എന്നിവരാണുണ്ടായിരുന്നത്. ജസ്റ്റിസ് ഋഷികേശ് റോയിയാണ് ബെഞ്ചിനു വേണ്ടി വിധിയെഴുതിയത്. ഇതോടെ 7500 കിലോയിൽ കൂടുതൽ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് മാത്രമാണ് ഇനി മുതൽ അധിക യോഗ്യത ആവശ്യമായി വരൂ.

1988ലെ മോട്ടോർ വെഹിക്കിൾ ആക്‌ടിൽ ഭേദഗതി വരുത്തണമോയെന്ന കാര്യത്തിൽ സംസ്ഥാന സർക്കാരുകളുമായി ചർച്ചകൾ പൂർത്തിയായതായി അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി അറിയിച്ചു.എൽ.എം.വി വാഹന ലൈസൻസുള്ളയാൾ ഭാരവാഹനങ്ങൾ ഓടിച്ച് അപകടങ്ങളുണ്ടാകുമ്പോൾ ഇൻഷുറൻസ് കമ്പനികൾ അപകട ഇൻഷുറൻസ് നിരസിക്കുന്ന നിരവധി കേസുകളാണ് കോടതികളിലുള്ളത്. പുതിയ വിധി ഇൻഷുറൻസ് കമ്പനികൾക്ക് തിരിച്ചടിയാകുമെന്നു സൂചന.

Leave a Reply

Your email address will not be published. Required fields are marked *