Your Image Description Your Image Description

കൊച്ചി: മോട്ടോർ വെഹിക്കിൾ സ്‌കീമിലെ 140 കിലോമീറ്ററിലധികം ഓടുന്നതിന് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് അനുവദിക്കേണ്ടന്ന മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥയാണ് ഹൈകോടതി റദ്ദാക്കിയത്. സ്വകാര്യ ബസുടമകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈകോടതിയുടെ ഉത്തരവ്. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്റർ കടന്നും സർവീസ് ആകാമെന്ന് ഹൈകോടതി ഉത്തരവിട്ടു. റൂട്ട് ദേശസാത്‌കൃതമാക്കുന്നതിൻ്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.ഹൈകോടതി ഉത്തരവോടെ സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിന് മുകളിൽ പെർമിറ്റ് അനുവദിക്കരുതെന്ന കെ.എസ്.ആർ.ടി.സി നിലപാടിന് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

140 കി.മീറ്ററിലധികം ദൂരം സർവിസ് നടത്തുന്ന ബസുകളുടെ പെർമിറ്റ് അധികൃതർ പുതുക്കി നൽകാതിരുന്നത് യാത്രാക്ലേശം വർധിപ്പിച്ചിരുന്നു. 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളിൽ താത്കാലിക പെർമിറ്റ് നിലനിർത്താമെന്ന് സിംഗിൾ ബെഞ്ച് നേരത്തേ ഉത്തരവിട്ടിരുന്നു. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം പെർമിറ്റ് നൽകാതിരിക്കുന്ന മോട്ടോർ വെഹിക്കിൾ സ്കീം നിയമപരമല്ലെന്ന സ്വകാര്യബസുടമകളുടെ വാദം ഹൈകോടതി അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *