Your Image Description Your Image Description

വാഷിങ്‌ടൺ: അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് വിജയം ഉറപ്പിച്ചതോടെ കമല ഹാരിസ് തന്റെ ഇലക്ഷൻ നൈറ്റ് പ്രസംഗം റദ്ദാക്കി. വൈസ് പ്രസിഡൻ്റ് ഇന്ന് രാത്രി പ്രസംഗിക്കില്ലെന്നും വ്യാഴാഴ്‌ച പ്രസംഗം നടത്തുമെന്നും കമലയുടെ തെരഞ്ഞെടുപ്പ് പ്രചരണ സംഘത്തിലെ അംഗം സെഡ്രിക് റിച്‌ണ്ട് അറിയിച്ചു. മിന്നുന്ന വിജയമാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് സ്വന്തമാക്കിയത്. നിർണായകമായ സ്വിങ് സ്റ്റേറ്റുകൾ തൂത്തുവാരിയാണ് ട്രംപ് അധികാരത്തിലേക്ക് തിരിച്ചെത്തിയത്. നോർത്ത് കാരോലൈന, ജോർജിയ, പെൻസൽവേനിയ എന്നിവിടങ്ങളിൽ ട്രംപ് വൻവിജയമാണ് നേടിയത്. അരിസോണ, മിഷിഗൻ, പെൻസൽവേനിയ, വിസ്കോൺസൻ എന്നീ സ്റ്റേറ്റുകൾ ട്രംപ് നേടി.

വിജയം ഉറപ്പിച്ചിരുന്ന പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ എന്നീ സ്റ്റേറ്റുകൾ കൈവിട്ടതാണ് കമലക്ക് തിരിച്ചടിയായത്.ഓഹിയോ, വെസ്റ്റ് വെർജീനിയ, നബ്രാസ്‌ക എന്നിവിടങ്ങളിൽ ജയിച്ചാണ് സെനറ്റിൽ ഭൂരിപക്ഷം നേടിയത്. അമേരിക്കൻ ചരിത്രത്തിൽ ആദ്യമായാണ് 127 വർഷങ്ങൾക്കുശേഷം ഒരിക്കൽ പരാജയപ്പെട്ട പ്രസിഡൻ്റ് വീണ്ടും അധികാരത്തിലെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *