Your Image Description Your Image Description

കൊ​ച്ചി: ന​ടി​യും നി​ർ​മാ​താ​വു​മാ​യ സാ​ന്ദ്ര തോ​മ​സി​നെ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നി​ൽ നി​ന്നും പു​റ​ത്താ​ക്കി. അ​ച്ച​ട​ക്ക ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സാ​ന്ദ്ര​യെ പു​റ​ത്താ​ക്കി​യി​രി​ക്കു​ന്ന​ത്.

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നടി സംഘടനയ്‌ക്കെതിരേ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വിശദീകരണം ചോദിച്ചിരുന്നു. ഈ വിശദീകരണം തൃപ്തികരമല്ല എന്ന് കണ്ടതിനെ തുടര്‍ന്ന് സംഘടന കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഇതും തൃപ്തികരമല്ലെന്ന് കണ്ടെത്തിയാണ് അച്ചടക്ക ലംഘനം നടത്തി എന്ന് ചൂണ്ടിക്കാട്ടി പുറത്താക്കിയിരിക്കുന്നത്.

സം​ഘ​ട​ന​യ്‌​ക്കെ​തി​രെ സാ​ന്ദ്ര ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചെ​ന്നും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അം​ഗ​ങ്ങ​ളെ താ​ഴ്ത്തി​ക്കെ​ട്ടി​യെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. സാ​ന്ദ്ര​യ്ക്കെ​തി​രെ സം​ഘ​ട​ന മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

സിനിമാവിതരണവുമായി ബന്ധപ്പെട്ട ഒരു യോഗത്തില്‍ വിളിച്ചുവരുത്തി അസോസിയേഷനിലെ ഭാരവാഹികള്‍ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചു എന്ന് സാന്ദ്ര പരാതി നല്‍കിയിരുന്നു. ഇതിനെതുടര്‍ന്ന് ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *