Your Image Description Your Image Description

ഡൽഹി : മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കി സുപ്രീം കോടതി. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ ഇളവ് ചെയ്തു.

ജ​സ്റ്റീ​സ് പി.​എ​സ്. ന​ര​സിം​ഹ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് ന​ട​പ​ടി. വി​ചാ​ര​ണ ആ​രം​ഭി​ക്കാ​നി​രി​ക്കെ ജാ​മ്യ​വ്യ​വ​സ്ഥ​ക​ളി​ൽ ഇ​ള​വ് വേ​ണ​മെ​ന്ന് സി​ദ്ദി​ഖ് കാ​പ്പ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പൊലീസ് പിടിച്ചെടുത്ത രേഖകളും സിദ്ദിഖ് കാപ്പൻ കോടതിക്ക് മുൻപാകെ തേടിയെങ്കിലും പാസ്പോർട്ട് അടക്കമുള്ള രേഖകൾ കൈവശം ഇല്ലെന്ന് യുപി പൊലീസ് കോടതിയിൽ വ്യക്തമാക്കുകയായിരുന്നു. മൊബൈൽഫോൺ വിട്ട്നൽകാനാവില്ലെന്നും യുപി പൊലീസ് അറിയിച്ചു.

2020 ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ അറസ്റ്റിലാകുന്നത്. ഹാഥ്‌റസിലെ ബലാത്സംഗക്കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്നുന്നതിനിടെ മധുര ടോൾ പ്ലാസയിൽ വച്ചാണ് അദ്ദേഹം അറസ്റ്റിലാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *