Your Image Description Your Image Description

ശ്രീനഗർ: ജമ്മുകശ്മീരിൽ അനന്തനാഗ് ജില്ലയിലാണ് സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ജമ്മു-കശ്മീരിലെ ഖാൻയാറിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ശനിയാഴ്‌ച രാവിലെ നഗരത്തിലെ ഖാൻയാർ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേന കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷൻ ആരംഭിച്ചിരുന്നു.ലാർനോ വനമേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നും രണ്ട്പേർ കൊല്ലപ്പെട്ടുവെന്നും സൈനിക കേന്ദ്രങ്ങൾ അറിയിച്ചു. എന്നാൽ, ആക്രമണത്തിൽ കൊല്ലപ്പെട്ട ഭീകരൻ്റെ പേരോ മറ്റ് വിവരങ്ങളോ ലഭ്യമല്ലെന്നും സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് റിപ്പോർട്ട്.അതേസമയം, ജമ്മുകശ്മ‌ീരിലെ ശ്രീനഗറിലെ ബന്ദിപോര ജില്ലയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായും റിപ്പോർട്ടുകളുണ്ട്.

വടക്കൻ കശ്മ‌ീരിലെ ബന്ദിപ്പോരയിൽ സംശയാസ്‌പദമായ നീക്കം ശ്രദ്ധയിൽപെട്ടതായി വെള്ളിയാഴ്‌ച വൈകുന്നേരം സൈന്യത്തിൻ്റെ ശ്രീനഗർ ആസ്ഥാനമായുള്ള ചിനാർ കോർപ്സ് പറഞ്ഞു. സൈന്യത്തിന്റെ തിരച്ചിലിനിടെ ഭീകരർ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു.ജമ്മുകശ്മീരിൽ വീണ്ടും ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെ വെടിവെപ്പുണ്ടായിരുന്നു. ബുദ്ഗാം ജില്ലയിലാണ് സംഭവമുണ്ടായത്. പ്രദേശവാസികളല്ലാത്തവർക്കെതിരെ കഴിഞ്ഞ 12 ദിവസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.സൂഫിയാൻ, ഉസ്മ‌ാൻ മാലിക് എന്നിവർക്ക് നേരെയാണ് വെടിവെപ്പുണ്ടായത്. ഇവരെ ശ്രീനഗറിലെ ജെ.വി.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും യു.പിയിലെ ഷഹാരാൻപൂരിൽ നിന്നുള്ളവരാണ്.സുഫിയാനും ഉസ്മ‌ാനും ജൽ ശക്തി വകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് അധിക്യതർ അറിയിക്കുന്നത്, വിവരം ലഭിച്ചയുടൻ സുരക്ഷാസേന പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *