Your Image Description Your Image Description

കോഴിക്കോട്: ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമെന്നു രാജ്യം ഭരിക്കുന്നവർതന്നെ പറയുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് ശശി തരൂർ എംപി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നരേന്ദ്രമോദിയുടെ പ്രസംഗങ്ങളധികവും ഭരണഘടനാവിരുദ്ധമായിരുന്നു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇങ്ങനെ പ്രസംഗിക്കുന്നത്. എ.ബി.വാജ്പേയി ഈ ഭാഷയിലല്ല സംസാരിച്ചിട്ടുള്ളതെന്നും ശശി തരൂർ പറഞ്ഞു. ഗോഡ്സേ മുൻ ആർഎസ്എസുകാരനായിരുന്നു. ഗാന്ധിജി ഹിന്ദുക്കൾക്ക് എതിരാണെന്ന ആർഎസ്എസ് പാഠം കേട്ടാണു മോദി വളർന്നതെന്നും തരൂർ ആരോപിച്ചു.

ഹിന്ദുത്വം എന്നതു സാംസ്കാരിക സ്വത്വമാണ്, അതിനെ രാഷ്ട്രീയ സ്വത്വമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആർഎസ്എസ് നേതാവ് റാം മാധവ് പറഞ്ഞു. വിവിധ സംസ്കാരങ്ങളല്ല, വിവിധ മതങ്ങൾ ചേർന്നതാണു ഭാരതം. കാര്യങ്ങൾ എങ്ങനെ മനസ്സിലാക്കുന്നു എന്നതിനെ ആശ്രയിച്ചാണു വ്യാഖ്യാനങ്ങളുണ്ടാകുന്നത്. വൈവിധ്യത്തെക്കുറിച്ചു വാതോരാതെ സംസാരിക്കുന്നവർ ഐക്യത്തെക്കുറിച്ചു മിണ്ടുന്നില്ല. ഗോഡ്സേ ആർഎസ്എസുകാരനായിരുന്നില്ലെന്നും റാം മാധവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *