Your Image Description Your Image Description
Your Image Alt Text

ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഫലസ്തീൻ പൗരന്മാരുടെ എണ്ണം 22,185ലേക്ക് ഉയർന്നു. 57,000 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രായേൽ 15 ആക്രമണങ്ങൾ ഗസ്സയിൽ നടത്തിയതായും 207 പേർ കൊല്ലപ്പെട്ടതായും ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 338 പേർക്ക് പരിക്കേറ്റിട്ടുണ്ട്.ഒക്ടോബർ ഏഴിന് അധിനിവേശ വെസ്റ്റ് ബാങ്കിൽ 320 ഫലസ്തീനികളെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തി. 3,800 പേർക്ക് പരിക്കേറ്റു.

ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിൽ മാത്രം 4,156 വിദ്യാർഥികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. 381 സ്കൂളുകൾ പൂർണമായോ ഭാഗികമായോ ഇസ്രായേൽ ബോംബിട്ട് തകർത്തു. അതേസമയം, ഇസ്രായേൽ കരസേനക്കെതിരെയുള്ള ഹമാസിന്‍റെ തിരിച്ചടിയിൽ 173 സൈനികർ ഇതുവരെ കൊല്ലപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *