Your Image Description Your Image Description

ന്യൂഡൽഹി: സാമ്പത്തിക വിദഗ്‌ധനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാനുമായ ബിബേക് ദേബ്റോയ് (69) അന്തരിച്ചു. ബിബേക് ദേബ്റോയിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.’ഡോ. ബിബേക് ദേബ്‌റോയിയുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹം ഒരു വിശിഷ്ട സാമ്പത്തിക ശാസ്ത്രജ്ഞനും മികച്ച എഴുത്തുകാരനും അതുപോലെ തന്നെ മികച്ച അക്കാദമിക് വിദഗ്ധനുമായിരുന്നു. സാമ്പത്തിക വിഷയങ്ങളിലെ നയപരമായ മാർഗനിർദേശത്തിനും ഇന്ത്യയുടെ വികസനത്തിന് ശ്രദ്ധേയമായ സംഭാവനകൾക്കും അദ്ദേഹം പ്രശംസിക്കപ്പെടുമെന്ന്- കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. 2015 മുതൽ 2019 ജൂൺ വരെ നീതി ആയോഗിൽ അംഗമായിരുന്നു. മേഘാലയയിലെ ഷില്ലോങ്ങിൽ 1955 ജനുവരി 25 ന് ഒരു ബംഗാളി ഹിന്ദു കുടുംബത്തിലാണ് ദിബ്രോയ് ജനിച്ചത്. കൊൽക്കത്ത പ്രസിഡൻസി കോളജിലും ഡൽഹി സ്‌കൂൾ ഓഫ് ഇക്കണോമിക്സിലുമായിരുന്നു ഉപരിപഠനം. പിന്നീട് ഗവേഷണത്തിനായി ട്രിനിറ്റി കോളേജ് സ്കോളർഷിപ്പിൽ കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയിലേക്ക് പോയി.സാമ്പത്തിക നയത്തിനും സംസ്കൃത ഗ്രന്ഥങ്ങൾക്കും നൽകിയ സംഭാവനകൾക്ക് പേരുകേട്ട ബിബേക് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും പണ്ഡിതനുമായിരുന്നു. ഇന്ത്യയുടെ സാമ്പത്തിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. സാഹിത്യ, വിദ്യാഭ്യാസ, സാമ്പത്തിക മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകളെ മാനിച്ച് 2015ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നൽകി ആദരിച്ചു. വരുമാനവും സാമൂഹിക അസമത്വവും, ദാരിദ്ര്യം, നിയമ പരിഷ്കരണങ്ങൾ, റെയിൽവേ പരിഷ്കരണങ്ങൾ, ഇൻഡോളജി എന്നിവയിൽ ബിബേക് ദേബ്റോയ്യുടെ സംഭാവനകൾ വലുതാണ്.

Leave a Reply

Your email address will not be published. Required fields are marked *