Your Image Description Your Image Description

നമ്മുടെ മാനസികാവസ്ഥയും വികാരങ്ങളുമെല്ലാം ഹോർമോണുകളെ വലിയ രീതിയിൽ ആശ്രയിച്ചിരിക്കുന്നു. തലച്ചോറിൽ നിന്നും പുറപ്പെടുവിക്കപ്പെടുന്ന ഹോർമോണുകൾക്ക് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും നമ്മളെ സന്തുഷ്ടരാക്കി മാറ്റുവാനും സാധിക്കും. ഡോപ്പാമിൻ എന്ന ഹോർമോണാണ് ഇതിന് കൂടുതൽ സഹായിക്കുന്നത്. ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ ഡോപ്പമിൻ മെനു ട്രെന്‍ഡിങ് ആയിരിക്കുകയാണ്. മാനസികാവസ്ഥ മെച്ചപ്പെടുകത്താനും അലസമായ ജീവിതശൈലി ഒഴിവാക്കാനും സഹായിക്കും. ക്രമപ്പെടുത്തിയ ദിനചര്യയുടെ ഒരു ലിസ്റ്റ് ആണ് ഈ മെനുവില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

ഭക്ഷണശാലയിലെ മെനു എന്ന പോലെ സ്റ്റാട്ടേഴ്സും, മേയിന്‍ കോഴ്‌സും, സൈഡ് ഡിഷും, ഡെസേര്‍ട്ടുമൊക്കെ ഡോപ്പമിന്‍ മെനുവിനുമുണ്ട്. സെന്‍സറി (പൂക്കള്‍ മണക്കുന്നത്), ക്രീയാത്മകം( ചിത്രരചന, എഴുത്ത്), സാമൂഹ്യം (സുഹൃത്തുക്കളുമായി സംസാരിക്കുക), ശാരീരികം (വ്യായാമം, യോഗ), ബൗദ്ധികം(വായന) എന്നിങ്ങനെ അഞ്ച് ഘട്ടങ്ങളാണ് ഡോപ്പമിന്‍ മെനുവിനുള്ളത്.

വ്യക്തികളുടെ മാനസികാരോഗ്യ നില, ദിനചര്യ, ഊര്‍ജ്ജനില, ആരോഗ്യം മുതലായവയുടെ അടിസ്ഥാനത്തില്‍ ഡോപ്പമിന്‍ മെനു വ്യക്തിഗതമാക്കാവുന്നതാണ്. ഡോപ്പമിന്‍ അളവു സന്തുലിതമായി നിലനിര്‍ത്തുന്നതിന് നിങ്ങളുടെ താല്‍പര്യാനുസരണം ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ മെനുവില്‍ ഉണ്ടായിരിക്കണം.

മാനസികാവസ്ഥ മെച്ചപ്പെടുത്താനും പ്രചോദനം വര്‍ധിപ്പിക്കാനും സര്‍ഗ്ഗാത്മകത വര്‍ധിപ്പിക്കാനും സമ്മര്‍ദം മികച്ച രീതിയില്‍ നിയന്ത്രിക്കാനും സ്വയം പരിചരണം മെച്ചപ്പെടുത്താനും ഡോപ്പമിന്‍ മെനു സഹായിക്കും. സംഗീതം ആസ്വദിക്കുക, ചൂടുവെള്ളത്തിലുള്ള കുളി, മസാജ്, വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം ഇടപഴകുന്നത്, പാചകം എന്നിവ ഡോപ്പമിന്‍ മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *