Your Image Description Your Image Description

തൃ​ശൂ​ർ: പൂ​രം ക​ല​ക്ക​ൽ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക് വി​ടാ​ൻ ച​ങ്കൂ​റ്റം ഉ​ണ്ടോ​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. തൃ​ശൂ​രി​ലെ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്ത​തി​നു കാ​ര​ണം ക​രു​വ​ന്നൂ​ർ വി​ഷ​യ​മാ​ണ്. അ​ത് മ​റ​യ്ക്കാ​നാ​ണ് പൂ​രം ക​ല​ക്ക​ൽ ആ​രോ​പ​ണം ഉന്നയിക്കുന്നത്.

താൻ പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി.സുരേഷ്‌ഗോപി. കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലന്‍സില്‍ എത്തിയത് എന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പൂ​ര​ത്തിന് ആം​ബു​ല​ൻ​സി​ൽ വ​ന്നി​റ​ങ്ങി​യെ​ന്ന് പ​റ​ഞ്ഞ വ്യക്തികളുടെ മൊ​ഴി​യെ​ടു​ത്തി​ട്ടു​ണ്ട​ല്ലോ. ആ ​മൊ​ഴി​യി​ൽ എ​ന്താ പോലീസ് കേ​സെ​ടു​ക്കാ​ത്ത​തെ​ന്നും സു​രേ​ഷ് ചോ​ദി​ച്ചു.അ​ഞ്ച് കി​ലോ​മീ​റ്റ​ർ ദൂ​രം കാ​റി​ൽ സ​ഞ്ച​രി​ച്ചാ​ണ് പൂര സ്ഥലത്ത് എത്തിയത്. ത​ന്‍റെ കാ​ർ ഗു​ണ്ട​ക​ൾ ആ​ക്ര​മി​ച്ചു. ത​ന്നെ ര​ക്ഷി​ച്ച​ത് ഒ​രു രാ​ഷ്ട്രീ​യ​വു​മി​ല്ലാ​ത്ത ചെ​റു​പ്പ​ക്കാ​രാ​ണ്. അ​വ​ർ ത​ന്നെ ഓ​ട​യ്ക്ക് ഇ​പ്പു​റ​മെ​ത്തി​ച്ചു. അ​വി​ടെ​നി​ന്നാ​ണ് ആം​ബു​ല​ൻ​സി​ൽ ക​യ​റി​യ​തെ​ന്നും സു​രേ​ഷ് ഗോ​പി വി​ശ​ദീ​ക​രി​ച്ചു.

ഞാൻ ആരുടേയും അച്ഛന് വിളിച്ചിട്ടില്ലെന്നും ഒരു സിനിമാ ഡയലോഗ് പറയുകയാണ് ചെയ്തതെന്നും സുരേഷ്‌ഗോപി വിശദീകരിച്ചു. അതേസമയം, പൂരം കലക്കലിൽ അന്വേഷണത്തിന് സിബിഐയെ കൊണ്ടുവരാന്‍ ചങ്കൂറ്റമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സത്യം പുറത്ത് വരണമെങ്കിൽ സിബിഐയെ കൊണ്ടുവരണം. അങ്ങനെ ചെയ്താല്‍ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം മുഴുവന്‍ കത്തിനശിച്ചുപോകും.

 

Leave a Reply

Your email address will not be published. Required fields are marked *