Your Image Description Your Image Description

ചർമ്മം ക്ലിയർ ആയി സൂക്ഷിക്കാൻ പഠിച്ച പണി പതിനെട്ടും നോക്കുന്നവരാണ് നമ്മൾ. അതിനിടയിൽ ചില കാര്യങ്ങളൊക്കെ നമ്മൾ മറന്നു പോകാറുണ്ട്. മൂക്കിലെ ബ്ലാക്ക് ഹെഡ്സും കണ്ണിന്റെ അടിയിലെ കറുപ്പും പലരും മറന്നു പോകാറുണ്ട്. ചർമം പോലെ തന്നെ വൃത്തിയും ഭംഗിയുമായി സൂക്ഷിക്കേണ്ട ഇടങ്ങളാണ് ഇവയൊക്കെ. പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മൂക്കിലെ ബ്ലാക്ക് ഹെഡ്സ്. കറുത്ത കുത്തുകൾ പോലെ കാണപ്പെടുന്ന ഈ പാടുകൾ മുഖത്തിന്റെ മൊത്തം ഭംഗിയെ തന്നെയാണ് കെടുത്തുന്നത്. ശരീരത്തിൽ ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ മുഖക്കുരുവിനും ഇത് മൂലം ബ്ലാക്ക് ഹെഡ്സ് വരാനും കാരണമാകാറുണ്ട്. ഇവ ഇല്ലാതാക്കാൻ വീട്ടിൽ തന്നെ ചെയ്തു നോക്കാൻ കഴിയുന്ന ചില വിദ്യകൾ ഉണ്ട് അവ എന്തൊക്കെയെന്ന് നോക്കാം.

ഇത് തയ്യാറാക്കാന്‍ ഒരു ടീസ്പൂണ്‍ ബേക്കിംഗ് സോഡയും രണ്ട് ടീസ്പൂണ്‍ വെള്ളവും എടുക്കുക. ഇവ നല്ലപോലെ മിക്‌സ് ചെയ്ത്, പേയ്സ്റ്റ് പരുവത്തിലാക്കണം. അതിനുശേഷം ബ്ലാക്ക് ഹെഡ്‌സ് ഉള്ള ഭാഗത്ത് ഇവ പുരട്ടാവുന്നതാണ്. 5 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയുക. ഇത് ബ്ലാക്ക് ഹെയ്ഡ് നീക്കം ചെയ്യാന്‍ സഹായിക്കും.

ആവി പിടിക്കാം

എന്നും ഒരു 5 മുതല്‍ 7 മിനിറ്റ് ആവി പിടിക്കുന്നത് ചര്‍മ്മത്തിലെ അടഞ്ഞുകിടക്കുന്ന കോശങ്ങള്‍ തുറക്കാന്‍ സഹായിക്കും. ഇത് ചര്‍മ്മത്തില്‍ മുഖക്കുരു വരാതിരിക്കാനും, ബ്ലാക്ക് ബെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നീ പ്രശ്‌നങ്ങള്‍ ഇല്ലാതിരിക്കാനും സഹായിക്കുന്നതാണ്.

മഞ്ഞള്‍

ചര്‍മ്മത്തിലല്‍ നിന്നും ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാന്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ഇതിനായി 1 ടീസ്പൂണ്‍ മഞ്ഞള്‍ എടുക്കുക. ഇതിലേയ്ക്ക് 2 ടീസ്പൂണ്‍ വെള്ളം ചേര്‍ത്ത് പേയ്സ്റ്റ് പരുവത്തിലാക്കുക. ഇത് ബ്ലാക്ക് ഹെഡ്‌സ് ഉള്ള ഭാഗത്ത് പുരട്ടാവുന്നതാണ്. 6 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാം.

തേനും നാരങ്ങ നീരും

ചര്‍മ്മത്തില്‍ നിന്നും ബ്ലാക്ക് ഹെഡ്‌സ് ഇല്ലാതാക്കാന്‍ തേനും അതുപോലെ നാരങ്ങ നീരും നല്ലതാണ്. ഇവ മൃതകോശങ്ങളെ നീക്കം ചെയ്യുന്നു. കൂടാതെ, ചര്‍മ്മ കോശങ്ങളില്‍ നിന്നും അഴുക്കും, അമിതമായിട്ടുള്ള എണ്ണമയും നീക്കം ചെയ്യാന്‍ ഇവ സഹായിക്കുന്നു.
ഇത് തയ്യാറാക്കുന്നതിനായി തുല്ല്യ അളവില്‍ തേനും നാരങ്ങ നീരും എടുക്കുക. ഇവ നല്ലപോലെ മിക്‌സ് ചെയ്തതിനുശേഷം ബ്ലാക്ക് ഹെയ്ഡ് ഉള്ള ഭാഗത്ത് പുരട്ടുക. 15 മിനിറ്റ് കഴിയുമ്പോള്‍ കഴുകാവുന്നതാണ്.

പഞ്ചസ്സാര

ചര്‍മ്മത്തില്‍ നിന്നും മൃതകോശങ്ങള്‍ നീക്കം ചെയ്യാനും, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് എന്നിവ നീക്കം ചെയ്യാനും പഞ്ചസ്സാര വളരെ നല്ലതാണ്. അതിനാല്‍ ഒരു ടീസ്പൂണ്‍ പഞ്ചസ്സാര 2 ടീസ്പൂണ്‍ വെളിച്ചെണ്ണയുമായി മിക്‌സ് ചെയ്ത് ബ്ലാക്ക് ഹെയ്ഡ്‌സ് ഉള്ള ഭാഗത്ത് പുരട്ടുക. അതിനു ശേഷം പതുക്കെ സ്‌ക്രബ് ചെയ്ത് കൊടുക്കണം. 5 മിനിറ്റ് കഴിയുമ്പോള്‍ കഴുകി കളയാവുന്നതാണ്.

ഇത്തരം ഫേയ്‌സ്പാക്കുകളും സ്‌ക്രബ്ബുകളും ഉപയോഗിക്കുന്നതിന് മുന്‍പ് പാച്ച് ടെസ്റ്റ് നടത്തേണ്ടത് അനിവാര്യമാണ്. അലര്‍ജി പ്രശ്‌നങ്ങള്‍ ഇല്ല എന്ന് ഉറപ്പു വരുത്തുക. അതുപോലെ, മുഖത്ത് ബ്ലാക്ക് ബെഡ്‌സ് വന്നാല്‍ ഒരിക്കലും അവ ഞെക്കി കളയാന്‍ ശ്രമിക്കാതിരിക്കുക. ഇത്തരത്തില്‍ ചെയ്യുന്നത്, വേദനയും, മുഖക്കുരു പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കാനും കാരണമാകും. ചിലപ്പോള്‍ അലര്‍ജി പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കാം. അതുപോലെ, ഓരോ ഫേയ്‌സ് പാക്ക്, അല്ലെങ്കില്‍ ഫേയ്‌സ് സ്‌ക്രബ് ഉപയോഗിക്കുമ്പോഴും അമിതമായി ഉരക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. കൂടാതെ, ചര്‍മ്മ പ്രശ്‌നങ്ങള്‍ അമിതമായി ഉള്ളവരാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് അഭിപ്രായം തേടുന്നതും നല്ലതായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *