Your Image Description Your Image Description

കൊ​ച്ചി: മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി കേ​ന്ദ്ര സ​ഹ​മ​ന്ത്രി സു​രേ​ഷ് ഗോ​പി. മു​ന​മ്പം സ​മ​ര​പ്പ​ന്ത​ൽ സ​ന്ദ​ർ‌​ശി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.മു​ന​മ്പ​ത്തെ നി​രാ​ഹാ​ര സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചാ​ണ് കേ​ന്ദ്ര​മ​ന്ത്രി​യെ​ത്തി​യ​ത്. മു​ന​മ്പ​ത്ത് ന​ട​ക്കു​ന്ന അ​ധ​ർ​മം ചെ​റു​ക്കു​മെ​ന്നും താ​നും കേ​ന്ദ്ര സ​ർ​ക്കാ​രും ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി.

സുരേഷ്‌ഗോപിയുടെ വാക്കുകൾ…..

മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ല​പാ​ടി​നെ കു​റി​ച്ച് താ​ന്‍ ആ​ദ്യ​മേ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​വ​രെ ആ​രും കു​റ്റം പ​റ​യേ​ണ്ട. അ​വ​ർ​ക്ക് എ​ന്താ​ണോ തീ​റ്റ, അ​തു മാ​ത്ര​മേ അ​വ​രെ​ടു​ക്കൂ. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ ചെ​ല​വാ​ക്കി​യാ​ണ് ആ ​പ്ര​സ്ഥാ​ന​ങ്ങ​ളെ​ല്ലാം നി​ല​നി​ർ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ത് അ​വ​ർ​ക്ക് തി​രി​ച്ചു​പി​ടി​ച്ചേ പ​റ്റു. പ​ക്ഷേ ജ​ന​ങ്ങ​ളു​ടെ ക​ണ്ണീ​ർ തീ​റ്റ​യാ​ക്കു​ന്ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ദ​ഹ​ന​ശ​ക്തി ന​ഷ്ട​പ്പെ​ടും. ഞാ​ൻ അ​വ​രു​ടെ ശ​ത്രു​വ​ല്ല. അ​വ​ർ എ​ന്‍റെ​യും ശ​ത്രു​വ​ല്ല. എ​ന്താ​ണ് ശു​ദ്ധ​മാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം എ​ന്ന​തി​നെ​പ്പ​റ്റി നി​ശ്ച​യം വേ​ണം.

 

Leave a Reply

Your email address will not be published. Required fields are marked *