Your Image Description Your Image Description

കോ​ഴി​ക്കോ​ട്:  ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ എ​സ്എ​ഫ്ഐ​യു​ടെ പ്ര​തി​ഷേ​ധം. ഡോ. ​മോ​ഹ​ന​ൻ കു​ന്നു​മ്മ​ലി​നെ വീ​ണ്ടും ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല വി​സി​യാ​യി നി​യ​മി​ച്ച​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധം ഉണ്ടായത്.

കാ​ലി​ക്കറ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഗ​വ​ർ​ണ​ർ എ​ത്തു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​സ്എ​ഫ്ഐ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഗ​വ​ർ​ണ​ർ ഗോ ​ബാ​ക്ക് എ​ന്ന ഫ്ല​ക്സ് ബോ​ർ​ഡ് ചൊ​വ്വാ​ഴ്ച രാ​ത്രി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക്യാമ്പസിൽ കെ​ട്ടി​യി​രു​ന്നു. ഇ​ത് പോ​ലീ​സ് അ​ഴി​പ്പി​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്നു ഇ​ന്ന് രാ​വി​ലെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ക്യാമ്പസിലേക്ക്‌ മാ​ർ​ച്ച് ന​ട​ത്തി. മാ​ർ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ച ത​ട​ഞ്ഞു. നാ​ല് ഡി​വൈ​എ​സ്പിമാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഗ​വ​ർ​ണ​ർ​ക്ക് സു​ര​ക്ഷ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *