Your Image Description Your Image Description

വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രിയങ്കയുടെ ഗാന്ധിയൻ ചിന്തകളുടെ തത്വം വിളിച്ചുപറയുന്നതാണ്. അതിൽ കഠിനാദ്വാനത്തിന്റെ തുറന്നുകാട്ടലും ലാളിത്യത്തിന്റെ തലോടലുമുണ്ട്. കോട്ടൺ ഖാദി മുതൽ, കാഞ്ചീപുരം, നൽഗൊണ്ട, പോച്ചംപള്ളി, ബനാറസ്, സമ്പൽപൂർ സാരികൾ വരെ പ്രിയങ്കയുടെ കളക്ഷനിലുണ്ട്. സാരികൾക്കൊപ്പം തന്നെ കോട്ടൺ ചുരിദാറുകളും പ്രിയങ്കയുടെ ഇഷ്ട വസ്ത്രങ്ങളിൽ ഇടം പിടിപിച്ചു എന്ന് വേണം പറയാൻ. ചുരിദാറിന്റെ ഷാൾ നാലായി മടക്കി ക്രോസ് ചെയ്തിടുന്നതാണ് പ്രിയങ്കയുടെ ഒരു ശൈലി. എന്നാൽ അതിൽ യാതൊരുവിധ അരോചകത്വവും നമുക്ക് കാണാനും സാധിക്കില്ല. അതാണ് പ്രിയങ്ക ഫാക്ടർ.

എല്ലാ നിറങ്ങളും പ്രിയങ്കയ്ക്ക് ഒരു പോലെ ചേരുമെങ്കിലും അമ്മയെയും മുത്തശ്ശിയേയും പോലെ ഇളം നിറങ്ങളാണ് കൂടുതൽ തിരഞ്ഞെടുക്കാറുള്ളത്. ഇതിലൊക്കെ ഉപരി പ്രിയങ്കയുടെ നോ മേക്കപ്പ് ലുക്കും പ്രത്യേകം എടുത്തുപറയേണ്ടതാണ്. മാത്രമല്ല അമിത ആഭരണങ്ങളോ അലങ്കാരങ്ങളോ ഇല്ല. പ്രിയങ്കയുടേത് ഒരു ഫാഷൻ സ്റ്റേറ്റ്‌മെന്റ് മാത്രമല്ല അവർ പിന്തുടരുന്ന ദാർശനിക ചിന്തകളുടെ ഒരു തുറന്നു കാട്ടൽ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *