Your Image Description Your Image Description
Your Image Alt Text

മൂവാറ്റുപുഴ: കുട്ടി കര്‍ഷകര്‍ വളര്‍ത്തിയ ഇരുപതോളം പശുക്കള്‍ ചത്ത സംഭവത്തില്‍ ജയറാമിന് പിന്നാലെ സഹായ ഹസ്തവുമായ് മമ്മുട്ടിയും പൃഥിരാജും. കുട്ടികള്‍ക്ക് രാവിലെ വീട്ടിലെത്തി സഹായം നല്‍കിയ നടന്‍ ജയറാമാണ് കൂടുതല്‍ സഹായം എത്തും എന്ന് വ്യക്തമാക്കിയത്. മമ്മുട്ടി ഒരു ലക്ഷം പൃഥ്വിരാജ് 2 ലക്ഷം കുട്ടി കര്‍ഷകര്‍ക്ക് നല്‍കുമെന്ന് വാഗ്ദാനം ചെയ്തതായി ജയറാം വ്യക്തമാക്കി.

 

പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് വേണ്ടി മാറ്റിവച്ച പണമാണ് ജയറാം ഇന്ന് രാവിലെ തൊടുപുഴ വെള്ളിയാമറ്റത്തെ കുട്ടി കര്‍ഷകര്‍ഷകരുടെ വീട്ടിലെത്തി ജയറാം കൈമാറിയത്. കുടുംബം അനുഭവിച്ച സമാനഅവസ്ഥ തനിക്കും ഉണ്ടായിട്ടുണ്ടെന്നം,

താന്‍ വളര്‍ത്തിയ പശുക്കള്‍ നേരെത്തെ സമാനമായ രീതിയില്‍ ചത്തിരുന്നു. നഷ്ടപ്പെടുന്ന വേദന വലുതാണ്. താനും ഭാര്യയും ഏറ്റവും കരഞ്ഞത് പശുക്കള്‍ ചത്തപ്പോഴാണെന്നും ജയറാം സഹായം കൈമാറിക്കൊണ്ട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത് പശുക്കള്‍ കൂട്ടത്തോടെ ചത്തു.ചിഞ്ചുറാണിയും, മന്ത്രി റോഷി അഗസ്റ്റിനും അറിയിച്ചു.

പിതാവിന്റ മരണത്തിനു ശേഷമാണ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു മാത്യു 13-ാം വയസില്‍ ക്ഷീര മേഖലയിലേക്കു കടന്നത്. പഠനത്തോടൊപ്പമാണ് മാത്യു പശുക്കളെ വളര്‍ത്തി കുടുംബത്തിന് കൈത്താങ്ങായിരുന്നത്.സംഭവത്തെ തുടര്‍ന്ന ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മാത്യുവിനെയും മാതാവിനെയും മൂലമറ്റത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

ഡിസംബര്‍ മുപ്പത്തിയൊന്ന് രാത്രിയും ഒന്നാം തീയതി പുലര്‍ച്ചെയുമായാണ് പശുക്കള്‍ കൂട്ടത്തോടെ ചത്തത്. ഞായറാഴ്ച വൈകുന്നേരം പുതുവത്സരവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങള്‍ പുറത്തു പോയിരുന്നു. രാത്രി എട്ടോടെ തിരിച്ചു വന്നതിനു ശേഷം പശുക്കള്‍ക്ക് തീറ്റ കൊടുത്തു. ഇതില്‍ മരച്ചീനിയുടെ തൊലിയും ഉള്‍പ്പെട്ടിരുന്നതായി പറയുന്നു.

ഏതാനും സമയം കഴിഞ്ഞതോടെ പശുക്കള്‍ ഒന്നൊന്നായി തളര്‍ന്നു വീഴുകയും പിന്നീട് ചാകുകയുമായിരുന്നു. സംഭവമറിഞ്ഞ നാട്ടുകാര്‍ ഓടിയെത്തി. ഇവര്‍ വിവരം അറിയിച്ചത് പ്രകാരം വെറ്റിനറി ഡോക്ടര്‍മാരായ ഗദ്ദാഫി, ക്ലിന്റ്, സാനി, ജോര്‍ജിന്‍ എന്നിവര്‍ സ്ഥലത്തെത്തി മരുന്ന് നല്‍കിയെങ്കിലും, കുട്ടികളെയും ചേര്‍ത്ത 20ഓളം പശുക്കള്‍ ചത്തു.

Leave a Reply

Your email address will not be published. Required fields are marked *