Your Image Description Your Image Description

കൊ​ച്ചി: കോ​ഴി​ക്കോ​ട് പ​ന്തീ​രാ​ങ്കാ​വ് ഗാ​ര്‍​ഹി​ക പീ​ഡ​ന​ക്കേ​സ് റ​ദ്ദാ​ക്കി ഹൈ​ക്കോ​ട​തി. പ്ര​തി രാ​ഹു​ല്‍ ഗോ​പാ​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തിയുടെ ന​ട​പ​ടി.

രാ​ഹു​ലി​ന്‍റെ​യും പ​രാ​തി​ക്കാ​രി​യു​ടെ​യും സ​മാ​ധാ​ന ജീ​വി​ത​ത്തി​ന് കേ​സ് ത​ട​സ​മാ​ക​രു​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കേ​സ് ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍ റ​ദ്ദാ​ക്കി​യ​ത്.

പ്ര​തി​യാ​യ രാ​ഹു​ലും ഭാ​ര്യ​യും ഒ​രു​മി​ച്ച് ജീ​വി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ഭാ​ര്യ ത​ന്നെ കോ​ട​തി​യെ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കേ​സ് റ​ദ്ദാ​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ച്ച​ത്. ഭാ​ര്യ​ക്ക് ത​നി​ക്കെ​തി​രേ പ​രാ​തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സ് നി​ല​നി​ല്‍​ക്കു​ന്ന​തി​ല്‍ കാ​ര്യ​മി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് രാ​ഹു​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

 

Leave a Reply

Your email address will not be published. Required fields are marked *