Your Image Description Your Image Description

തിരുവനന്തപുരം: എല്‍.ഡി.എഫ്. എം.എല്‍.എമാര്‍ക്ക് കോഴ നൽകി എന്‍.സി.പി. ചേർക്കാൻ തോമസ് കെ. തോമസ് എം.എല്‍.എ. ശ്രമിച്ചെന്ന ആരോപണത്തില്‍ രൂക്ഷപ്രതികരണവുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം.

ബിനോയ്‌ വിശ്വത്തിന്റെ വാക്കുകൾ………..

ജനപ്രതിനിധികള്‍ക്ക് വില പറഞ്ഞുകൊണ്ട് ലക്ഷങ്ങളും കോടികളും നൽകുന്ന കുതിരക്കച്ചവട രാഷ്ട്രീയം കേരളത്തിലേക്ക് എത്തി. അത് അങ്ങേയറ്റം അപമാനകരമാണ്.

ഈ വാര്‍ത്ത വളരെ ഗൗരവത്തോടെയാണ് സി.പി.ഐ. കാണുന്നത്. കോഴ സംബന്ധിച്ച ആരോപണത്തില്‍ അന്വേഷണം വേണമെന്നും ഇത് സംബന്ധിച്ച സത്യം പുറത്തുവരണമെന്നുമാണ് ഞങ്ങൾ സ്വീകരിച്ചിരിക്കുന്ന നിലപാട്.

കാളച്ചന്തയിലെ കാളകളെ പോലെ എം.എന്‍.എമാരെ വാങ്ങുന്ന ഏര്‍പ്പാട് ഇന്ത്യയിലെ പലഭാഗത്തും കണ്ടിട്ടുണ്ട്. അതിനെകുറിച്ച് ഗൗരവകരമായ അന്വേഷണം വേണം.

കോഴ ആരോപണത്തില്‍ എന്തെങ്കിലും വസ്തുതയുണ്ടെങ്കില്‍ അങ്ങനെ ഒരാള്‍ക്കും എല്‍.ഡി.എഫിന്റെ ഭാഗമായിരിക്കാന്‍ അര്‍ഹതയില്ല. എല്‍.ഡി.എഫ് നീതിപൂര്‍വ്വമായിട്ടുള്ള, ഡെമോക്രാറ്റിക്കായിട്ടുള്ള ഒരു രാഷ്ട്രിയത്തിന്റെ ഭാഗമാണ്. ആ എല്‍.ഡി.എഫില്‍ ഒരു എം.എല്‍.എയും വിലക്ക് വാങ്ങപ്പെടാനായി നില്‍ക്കാന്‍ പാടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *