Your Image Description Your Image Description

ശാന്തപുരം: ശാന്തപുരം അൽ ജാമിഅയുടെ ഫാക്കൽറ്റി ഓഫ് ലാഗ്വേജസ് & ട്രാൻ‌സ്ലേഷനിന് കീഴിലുള്ള ഇംഗ്ലീഷ്-അറബിക് പി.ജി ഡിപ്ലോമ കോഴ്‌സിൻ്റെ (Postgraduate Diploma in Arabic and English-PGDAE) 2023 -2024 ബാച്ച് പരീക്ഷ ഫലം പ്രഖ്യാപിച്ചു. കരീമ ഒന്നാം റാങ്കിന് അർഹയായി. മുഹമ്മദ് ഖാലിദ്. എ രണ്ടാം റാങ്കും ആദിൽ അഹ്‌മദ് മുന്നാം റാങ്കും കരസ്ഥമാക്കി. റിസൾട്ട് വിവരങ്ങൾ അൽജാമിഅഃ വെബ് സൈറ്റിൽ (www.aljamia.net) ലഭ്യമാണെന്ന് ഫാക്കൽറ്റി ഓഫ് ലാഗ്വേജസ് & ട്രാൻസ്ലേഷൻ പ്രിൻസിപ്പാൾ അറിയിച്ചു. റിസൾട്ട് സംബന്ധമായ അന്വേഷണങ്ങൾക്ക് പി.ജി. കോർഡിനേറ്ററുമായി (8606667449) ബന്ധപ്പെടേണ്ടതാണ്.പ്രാക്റ്റിക്കൽ ട്രെയിനിങ്ങിന് ഊന്നൽ നൽകിയാണ് പി.ജി ഡിപ്ലോമ കോഴ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങളുള്ള കോഴ്സ് അറബിക് ഇംഗ്ലീഷ് ഭാഷകൾക്ക് മുഖ്യ പ്രാധാന്യം നൽകുന്നു. 2025 -2026 ബാച്ചിലേക്കുള്ള പ്രവേശനത്തിന് 2025 മെയ് മാസത്തോടെയാണ് അപേക്ഷിക്കേണ്ടത്. അഡ്മിഷൻ സംബന്ധമായ വിവരങ്ങൾ അൽ ജാമിഅ: വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. ഓൺലൈൻ മുഖേന മാത്രമായിരിക്കും അഡ്‌മിഷൻ സ്വീകരിക്കുക.ഡിഗ്രിയോ തതുല്യ യോഗ്യതയോ ഉള്ള ഇംഗ്ലീഷ് – അറബി ഭാഷകളിൽ സാമാന്യ പരിജ്ഞാനമുള്ളവർക്ക് അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് 8606667449, 9495140155 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

Leave a Reply

Your email address will not be published. Required fields are marked *