Your Image Description Your Image Description

പാലക്കാട് : ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംസ്ഥാന- ജില്ലാ എയ്ഡ്സ് കൺട്രോൾ സൊസൈറ്റികളുടെയും സംയുക്താ‌ഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന എച്ച്ഐവി – എയ്ഡ്സ് ബോധവത്കരണ കലാജാഥയ്ക്ക് പാലക്കാട് ജില്ലയിൽ തുടക്കമായി. ‘ഒന്നായി പൂജ്യത്തിലേക്ക്’ എന്ന പേരില്‍ 45 കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ബോധവത്ക്കരണ കലാജാഥയുടെ ജില്ലാതല ഉദ്ഘാടനം അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വെച്ച് ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. സി. ഹരിദാസൻ നിർവ്വഹിച്ചു.

ചടങ്ങില്‍ അഗളി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ. ഗ്രേസ് ജോർജ് അധ്യക്ഷത വഹിച്ചു. ദിശ ക്ലസ്റ്റർ പ്രോഗ്രാം മാനേജർ എസ്. സുനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അഗളി ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ കെ.ശാന്തി, ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ ആന്റ് മീഡിയ ഓഫീസർമാരായ രജീന രാമകൃഷ്ണൻ, പി.പി രജിത, ടെക്നിക്കൽ അസിസ്റ്റന്റുരായ സി. രാമൻകുട്ടി, ഡി.കെ ശംഭു, ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് തങ്കപ്പൻ, വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ വിജയൻ, സി.എച്ച്. സി ഹെൽത്ത് സൂപ്പർവൈസർ ടോംസ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി എച്ച്ഐവി – എയ്ഡ്സ് ബോധവത്ക്കരണ മാജിക് ഷോയും വെൻട്രിലോക്കിസവും അവതരിപ്പിച്ചു.

2025 ഓടു കൂടി പുതിയ എച്ച്.ഐ.വി അണുബാധിതർ ഇല്ലാതാവുക എന്ന ലക്ഷ്യം കൈവരിക്കാനായി “ഒന്നായി പൂജ്യത്തിലേക്ക് ” എന്ന സന്ദേശവുമായാണ് ജില്ലയിൽ ഈ വർഷം എച്ച്.ഐ.വി ബോധവത്ക്കരണ കലാജാഥ സംഘടിപ്പിക്കുന്നത്. ലോക എയ്ഡ്സ് ദിനാചരണത്തിന് മുന്നോടിയായാണ് ബോധവത്കരണ കലാജാഥ ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *