Your Image Description Your Image Description

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇത്തവണ വിധിയെഴുതുന്നത് 1,93,646 വോട്ടര്‍മാരാണ്. ഒക്ടോബര്‍ ഒന്നുവരെയുള്ള കണക്ക് പ്രകാരമാണ് ഈ എണ്ണം. ഒക്ടോബര്‍ പതിനഞ്ച് വരെയുള്ള അപേക്ഷകള്‍ പരിശോധിച്ച ശേഷം മാത്രമേ വോട്ടര്‍മാരുടെ അന്തിമ കണക്ക് വ്യക്തമാകുകയുള്ളൂ. 2021 ല്‍ 1,88,534 വോട്ടര്‍മാരാണ് മണ്ഡലത്തിലുണ്ടായിരുന്നത്.

2021 നെ അപേക്ഷിച്ച് ഇത്തവണ മൊത്തം വോട്ടര്‍മാരുടെ എണ്ണത്തില്‍ 5,112 പേര്‍ കൂടുതലുണ്ട്. ആകെ വോട്ടര്‍മാരില്‍ 93,955 പേര്‍ പുരുഷന്മാരും 99,688 പേര്‍ സ്ത്രീകളുമാണ്. മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍മാരും വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചു. 4,541 പേര്‍ കന്നിവോട്ടര്‍മാരാണ്. എണ്‍പത്തിയഞ്ച് വയസിന് മുകളില്‍ പ്രായമുള്ള 1,869 വോട്ടര്‍മാരും പട്ടികയില്‍ ഇടം നേടി. ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവരായി 779 പേരും ഇതുവരെ വോട്ടര്‍ പട്ടികയിലുണ്ട്.

പട്ടികയില്‍ ഇടം പിടിച്ച 229 പ്രവാസി വോട്ടര്‍മാരില്‍ 190 പേര്‍ പുരുഷന്മാരും 39 പേര്‍ സ്ത്രീകളുമാണ്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ 3,859 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 54,079 വോട്ടുകളാണ് ഷാഫി പറമ്പില്‍ ആകെ നേടിയത്. രണ്ടാംസ്ഥാനത്തെത്തിയ എന്‍ ഡി എ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ 50,220 വോട്ടുകളും എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി സി പി പ്രമോദ് 36,624 വോട്ടുകളും നേടി.

Leave a Reply

Your email address will not be published. Required fields are marked *