Your Image Description Your Image Description

സഖാക്കളോടും ചെങ്കൊടിയോടും മരണം വരെയും നന്ദിയും കൂറും ഉള്ളവനായിരിക്കുമെന്ന് പാലക്കാട്ടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി പി.സരിൻ. മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളിയതിലും രൂക്ഷമായി വിമർശിച്ചതുമെല്ലാം കോൺ​ഗ്രസിന്റെ ഭാ​ഗമായി നിന്നപ്പോൾ ലഭിച്ച ചുമതലകളുടെ ഭാ​ഗം മാത്രമായിരുന്നെന്നും സരിൻ വ്യക്തമാക്കുന്നു. ‘പ്രിയപ്പെട്ട സഖാക്കളെ’ എന്ന് അഭിസംബോധന ചെയ്തുള്ള കുറിപ്പിലാണ് പല വിമർശനങ്ങളും വ്യക്തിപരമായ തീരുമാനങ്ങൾ ആയിരുന്നില്ലെന്ന് സരിൻ വ്യക്തമാക്കുന്നത്.

സരിന്റെ കുറിപ്പ് ഇങ്ങനെ..

‘‘കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് ഞാൻ നടത്തിയ രാഷ്ട്രീയ വിമർശനങ്ങൾ, ആ സംസ്കാരത്തിന്റെ ഭാഗമായി നടത്തിയ ചില ഇടപെടലുകൾ, പരാമർശങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എനിക്കുണ്ട്. ഈ കഴിഞ്ഞുപോയ സമയങ്ങളിൽ ഞാൻ സഖാക്കളിൽനിന്ന് അനുഭവിക്കുന്ന സ്നേഹവായ്പ് എന്റെ തിരിച്ചറിവിനെ അരക്കിട്ടുറപ്പിക്കുന്നു. പല വിമർശനങ്ങളും വ്യക്തിപരമായ തീരുമാനങ്ങൾ ആയിരുന്നില്ല. നിയോഗിക്കപ്പെട്ട ചുമതലയിൽ ഉള്ളതിനാൽ അതിന്റെ ഭാഗമായിരുന്നു എന്നുമാത്രം.

ഇടതുപക്ഷത്തെ ഏതെങ്കിലും നേതാവിനെ, വിശിഷ്യാ പിണറായി വിജയനെ ആക്രമിക്കുമ്പോൾ അതിനെ പ്രതിരോധിക്കാൻ സഖാക്കൾ ഒരൊറ്റ മനസ്സായിനിന്ന്‌ പ്രതിരോധത്തിന്റെ കോട്ട തീർക്കുന്നത് കണ്ടു കണ്ണുമിഴിച്ചു നിന്നിട്ടുണ്ട്. അധികാരത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടിയാണ് ഞാൻ ഇടതുപക്ഷത്തേക്ക് വന്നത് എന്ന ആരോപണത്തെ അവജ്ഞയോടെ തള്ളാൻ കരുത്തു നൽകുന്നത് തുറന്നതും സുതാര്യവുമായ എന്റെ പൊതുജീവിതമാണ്. മൂന്നു പതിറ്റാണ്ടായി സ്നേഹിച്ചു വിശ്വസിച്ച പ്രസ്ഥാനം തെരുവിലുപേക്ഷിച്ചപ്പോൾ, എന്നെ അനാഥമാക്കില്ല എന്ന്‌ വാക്ക് നൽകിയ, പിന്തുണ നൽകിയ ഇടതുപക്ഷത്തോട്, എന്റെ സഖാക്കളോട്, ചെങ്കൊടിയോട്, ഞാൻ മരണം വരെയും നന്ദിയും കൂറും ഉള്ളവനായിരിക്കും.’’

Leave a Reply

Your email address will not be published. Required fields are marked *