Your Image Description Your Image Description

ബാ​​​ഗ്ദാ​​​ദ്: ഇ​​​സ്‌​​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര​​​ർ മ​​​നു​​​ഷ്യ​​​യി​​​റ​​​ച്ചി ക​​​ഴി​​​പ്പി​​​ച്ചു​​​വെ​​​ന്ന വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​മാ​​​യി ഗാ​​​സ​​​യി​​​ൽ ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി​​​യ യ​​​സീ​​​ദി വ​​​നി​​​ത ഫൗ​​​സി​​​യ അ​​​മീ​​​ൻ സീ​​​ദോ. യ​​​സീ​​​ദി ശി​​​ശു​​​ക്ക​​​ളു​​​ടെ ശ​​​രീ​​​ര​​​മാ​​​ണു ഭ​​​ക്ഷി​​​ക്കേ​​​ണ്ടി​​​വ​​​ന്ന​​​ത്.

ഒൻപതാം വ​​​യ​​​സി​​​ൽ ഐ​​​എ​​​സ് ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ ഫൗ​​​സി​​​യ​​​യെ ര​​​ണ്ടാ​​​ഴ്ച മുൻപ് യു​​​എ​​​സും ഇ​​​സ്ര​​​യേ​​​ലും ചേ​​​ർ​​​ന്ന് ഗാ​​​സ​​​യി​​​ൽ ​​​നി​​​ന്നു ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തിയത്. ഇ​​​പ്പോ​​​ൾ 21 വ​​​യ​​​സു​​​ള്ള ഫൗ​​​സി​​​യ ഇ​​​റാ​​​ക്കി​​​ലെ ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കൊ​​​പ്പം താമസമെങ്കിലും വ​​​ർ​​​ഷ​​​ങ്ങ​​​ളായി ഐ​​​എ​​​സ് ഭീ​​​ക​​​രരുടെ കൊടും ​​​ക്രൂരതകൾ ഫൗ​​​സി​​​യ അ​​​മീ​​​ൻ സീ​​​ദോയ്ക്ക് മറക്കാൻ കഴിയുന്നതല്ല.

ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ 2014ലാ​​​ണ് വ​​​ട​​​ക്ക​​​ൻ ഇ​​​റാ​​​ക്കി​​​ലെ സി​​​ൻ​​​ജാ​​​ർ പ്ര​​​ദേ​​​ശ​​​ത്തു​​​ള്ള യ​​​സീ​​​ദി ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ ആക്രമിച്ച് കൊലപ്പെടുത്തി. ആ​​​റാ​​​യി​​​രം പേ​​​രെ ത​​​ട​​​വി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്തു.ഇതിൽ സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പ​​​മാ​​​ണു ഫൗ​​​സി​​​യ​​​യെ പി​​​ടി​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യ​​​ത്.

ഫൗ​​​സി​​​യ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന സം​​​ഘ​​​ത്തെ മൂ​​​ന്നു ദി​​​വ​​​സം പ​​​ട്ടി​​​ണി​​​ക്കി​​​ട്ട​​​ശേ​​​ഷം ചോ​​​റും ഇ​​​റ​​​ച്ചി​​​യും ക​​​ഴി​​​ക്കാ​​​ൻ ന​​​ല്കി. ഇ​​​റ​​​ച്ചി​​​ക്ക് വി​​​ചി​​​ത്ര​​​ രു​​​ചി​​​യാ​​​യി​​​രു​​​ന്നു​​​. പ​​​ല​​​ർ​​​ക്കും വ​​​യ​​​റു​​​വേ​​​ദ​​​ന​​​യു​​​ണ്ടാ​​​യി.യ​​​സീ​​​ദി ശി​​​ശു​​​ക്ക​​​ളു​​​ടെ ശ​​​രീ​​​ര​​​മാ​​​ണ് ക​​​ഴി​​​ച്ച​​​തെ​​​ന്നു ഭീ​​​ക​​​ര​​​ർ പ​​​റ​​​ഞ്ഞു. ത​​​ല​​​വെ​​​ട്ടി​​​യ ശി​​​ശു​​​ക്ക​​​ളു​​​ടെ ചി​​​ത്രം കാ​​​ണി​​​ച്ചു​​​ത​​​ന്നു. ഇ​​​തു​​​കേ​​​ട്ട് ഉ​​​ട​​​ൻ ഹൃ​​​ദ​​​യം സ്തം​​​ഭി​​​ച്ച ഒ​​​രു യ​​​സീ​​​ദി വ​​​നി​​​ത വൈ​​​കാ​​​തെ മ​​​രി​​​ച്ചു. മ​​​റ്റൊ​​​രു വ​​​നി​​​ത ഒ​​​രു കു​​​ഞ്ഞി​​​ന്‍റെ കൈ ​​​തി​​​രി​​​ച്ച​​​റി​​​ഞ്ഞ്, ഇ​​​തു ത​​​ന്‍റെ കു​​​ഞ്ഞാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞു.

കു​​​ടി​​​വ​​​ള്ള​​​ത്തി​​​ലെ മാ​​​ലി​​​ന്യം കാ​​​ര​​​ണം കു​​​ട്ടി​​​ക​​​ൾ മരണപെട്ടു. ഇവർ ഫൗ​​​സി​​​യെ പി​​​ന്നീ​​​ട് ജി​​​ഹാ​​​ദി തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ​​​ക്കു വി​​​റ്റു. ഗാ​​​സ​​​യി​​​ലെ അ​​​ബു അ​​​മ​​​ർ അ​​​ൽ മ​​​ഖ്ദി​​​സി എ​​​ന്ന തീ​​​വ്ര​​​വാ​​​ദി​​​യു​​​ടെ കീ​​​ഴി​​​ലാ​​​ണ് അ​​​വ​​​സാ​​​നം എ​​​ത്തി​​​പ്പെ​​​ട്ട​​​ത്.

ഇ​​​യാ​​​ളി​​​ൽ​​​ നി​​​ന്നു ര​​​ണ്ടു കു​​​ട്ടി​​​ക​​​ൾ ഫൗ​​​സി​​​യ​​​യ്ക്കു​​​ണ്ടാ​​​യി. ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​യാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ട ഫൗ​​​സി​​​യ​​​യെ പി​​​ന്നീ​​​ട് യു​​​എ​​​സ്-​​​ഇ​​​സ്രേ​​​ലി സം​​​ഘം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ഫൗ​​​സി​​​യ​​​യു​​​ടെ കു​​​ട്ടി​​​ക​​​ൾ ഇ​​​പ്പോ​​​ഴും ഗാ​​​സ​​​യി​​​ലാ​​​ണ്. അ​​​റ​​​ബ് മു​​​സ്‌​​​ലിം​​​ക​​​ളാ​​​യി​​​ട്ടാ​​​ണ് ഇ​​​വ​​​ർ വ​​​ള​​​രു​​​ന്ന​​​ത്. മോ​​​ചി​​​ത​​​യാ​​​കും​​​വ​​​രെ താ​​​ൻ ലൈം​​​ഗി​​​ക അ​​​ടി​​​മ​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ഫൗ​​​സി​​​യ വെളുപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *