Your Image Description Your Image Description

പെട്ടെന്ന് ഭാരം കുറയ്ക്കുമ്പോൾ തൊലിപ്പുറത്ത് ഉണ്ടാകുന്നതാണ് സ്ട്രച്ച് മാർക്കുകൾ. പ്രസവശേഷം സ്ത്രീകളിൽ ഇത് കാണാൻ സാധിക്കാറുണ്ട്. പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ അടുത്താണ് ഇത്പരിഹരിക്കാൻ ആളുകൾ ശ്രമിക്കുന്നത്. മാത്രമല്ല വിപണിയിലുള്ള പല ക്രീമുകളുടെ പിന്നാലെയും പോകുന്നു. എന്നാൽ ഇതിനൊന്നും ശാശ്വതമായ പരിഹാരം പലപ്പോഴും നൽകാൻ കഴിയില്ല. നിങ്ങളുടെ ശരീരത്തിലെ മാർക്കുകൾ ഇനി അനായാസം മാറ്റാം. അതിന് പണം ചെലവാക്കേണ്ട കാര്യമില്ല. മാർക്കുകൾ പരിഹരിക്കാനുള്ള വഴികൾ വീട്ടിൽ തന്നെയുണ്ട്. അതെന്തൊക്കെയാണെന്ന് നോക്കാം.

വീട്ടിൽ പരീക്ഷിക്കാവുന്ന വിദ്യകൾ

*പാൽപ്പാട സൂക്ഷിച്ചു വയ്ക്കുക. അത് സ്ട്രെച്ച് മാർക്കുള്ള ഭാഗത്ത് പുരട്ടി മസാജ് ചെയ്യുക. ശേഷം കഴുകി കളയുക. ഇങ്ങനെ മൂന്ന് മാസമെങ്കിലും സ്ഥിരമായി ചെയ്യുക.
*നാരങ്ങാ നീരും കുക്കുമ്പർ ജ്യൂസും തുല്യ അളവിൽ കലർത്തി സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. പത്ത് മിനിറ്റിനുശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി കളയാം.
*സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പ്പം ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് സ്‌ട്രെച്ച് മാര്‍ക്കുകളെ അകറ്റാന്‍ സഹായിക്കുന്നത്. കൂടാതെ ചർമ്മത്തിന്‍റെ ‘ഇലാസ്റ്റിസിറ്റി’ നിലനിർത്താനും ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്.
*ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്ക് മാറ്റാന്‍ കറ്റാര്‍വാഴ സഹായിക്കും. ഇതിനായി ദിവസവും സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗത്ത് കറ്റാര്‍വാഴ നീര് പുരട്ടി നല്ലത് പോലെ മസാജ് ചെയ്യാം.
*ബദാം ഓയിൽ, വെളിച്ചെണ്ണ എന്നിവ തുല്യ അളവിൽ പുരട്ടുന്നതും ഫലം നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *