Your Image Description Your Image Description

നമ്മുടെ വീടുകളിലെ നിത്യോപയോഗ സാധനമാണ് സവാള. അതുകൊണ്ടു തന്നെ എല്ലാവരുടെയും വീടുകളിൽ സവാള ഉണ്ടാകും. ആരോഗ്യ സൗന്ദര്യ പരിപാലനത്തിൽ സവാളയ്ക്ക് വലിയൊരു സ്ഥാനം ഉള്ളതുപോലെ തന്നെ നമ്മുടെ വീടുകളിലെ മറ്റുചില പ്രശ്നങ്ങൾക്കും സവാള മികച്ചതാണ്. അത്തരത്തിൽ സവാള ഉപയോഗിച്ച് ചെയ്യാനാകുന്ന ചില പൊടിക്കൈകൾ എന്തൊക്കെയാണെന്ന് നോക്കാം.

പെയിന്റ് മണത്തിന് പരിഹാരം
പെയിന്റ് മണത്തിന് പരിഹാരം കാണുന്നതിന് സവാള നല്ലതാണ്. പെയിന്റിന്റെ മണം പലര്‍ക്കും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. പെയിന്റ് അടിച്ച് കഴിഞ്ഞ് അല്‍പം സവാള മുറിച്ച് വെച്ചാല്‍ അത് പെയിന്റിന്റെ അസ്വസ്ഥത ഉണ്ടാക്കുന്ന മണം ഇല്ലാതാക്കും.

പാത്രങ്ങള്‍ക്ക് നിറം വര്‍ദ്ധിപ്പിക്കാന്‍
ലോഹപാത്രങ്ങള്‍ കുറച്ച് പഴകിയാല്‍ അതിന്റെ നിറം കുറയും. ഈ പ്രശ്നം പരിഹരിക്കാനായി അല്‍പം സവാള മുറിച്ച് അത് കൊണ്ട് ഉരസിയാല്‍ മതി.

ഇരുമ്പ് കറ കളയാന്‍
ഇരുമ്പ് കറ കളയാന്‍ സവാള നല്ലതാണ്. ഉള്ളി നീര് കൊണ്ട് തുരുമ്പ് പിടിച്ച ഭാഗത്ത് തുടച്ചാല്‍ മതി.

പൊള്ളലിന് പരിഹാരം
പലര്‍ക്കും പൊള്ളലേറ്റാല്‍ എന്താണ് ചെയ്യണ്ടത് എന്നറിയില്ല. പൊള്ളലേറ്റാൽ ഒരു കഷ്ണം സവാളയെടുത്ത് ആ ഭാഗത്ത് തൂക്കുക. ഇങ്ങനെ ചെയ്യുന്നത് പോള്ളലിന്റെ പാട് മാറാനും സഹായിക്കും.

പ്രാണികളെ തുരത്താന്‍
പ്രാണികളെ തുരത്താന്‍ സഹായിക്കുന്ന ഒന്നാണ് സവാള. ചെറു പ്രാണികൾ വണ്ടുകൾ പാറ്റ ഇതൊക്കെ പല വീടുകളിലെയും പ്രശ്നമാണ്. ഇവയെ തുരത്താൻ സവാളയുടെ നീര് സ്‌പ്രേ ചെയ്താൽ മതി. ചെടികളിൽ പ്രാണി ശല്യമുണ്ടെങ്കിൽ സവാള നീര് ചെടികളിലും തളിക്കാവുന്നതാണ്. സവാള മിക്സിയിൽ അടിച്ച് നീര് പിഴിഞ്ഞെടുക്കാവുന്നതാണ്.

അരിമ്പാറക്ക് പരിഹാരം കാണാന്‍
പലരുടെയും വലിയൊരു പ്രശ്നമാണ് അരിമ്പാറ. ഇത് മാറാൻ പല മാർഗങ്ങളും പരീക്ഷിച്ചിട്ടും ഫലം കിട്ടിയിട്ടില്ലെങ്കിൽ ഇതുകൂടി ഒന്നു പരീക്ഷിച്ചു നോക്കിക്കൊളൂ. അൽപം സവാള നീര് അരിമ്പാറക്ക് മുകളില്‍ തേച്ച് പിടിപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ ഒരു കഷ്ണം സവാള അരിമ്പാറയില്‍ കെട്ടിവെച്ച് അടുത്ത ദിവസം എടുത്ത് കളഞ്ഞാലും മതി. ഇത് അരിമ്പാറ പോകുന്നത് വരെ തുടരുക.

കൊതുകിനെ ഇല്ലാതാക്കാന്‍
കൊതുകിനെ തുരത്താനും സവാള നീര് ഉപയോഗിക്കാനാകും. സവാള നീര് ദേഹത്ത് തേക്കുന്നത് കൊതുക് കടിയേൽക്കാതിരിക്കാൻ സഹായിക്കും..

Leave a Reply

Your email address will not be published. Required fields are marked *