Your Image Description Your Image Description

കണ്ണൂർ : കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മികവ് മാതൃകാപരമാണെന്നും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. പി കുഞ്ഞിക്കണ്ണൻ വൈദ്യർ സ്മാരക മുസ്ലിം യു പി സ്കൂൾ ശതാബ്ദി സ്മാരക ഹാളിന്റെയും എൻഡോവ്മെന്റ് വിതരണത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയിലെ ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്ക് കേരളത്തിന് അഭിമാനമായി. ഇത് യാദൃശ്ചികമല്ല, പശ്ചാത്തലം പരിഗണിക്കാതെ തന്നെ ഓരോ കുട്ടിക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാണെന്ന് ഉറപ്പാക്കാനുള്ള നിരന്തര പരിശ്രമത്തിൻ്റെ ഫലമാണിതെന്നും മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സ്കൂൾ കുട്ടികളുടെ സമ്പാദ്യ കുടുക്കയിൽ നിന്നും സ്വരൂപിച്ച തുക മന്ത്രി ഏറ്റുവാങ്ങി.എം വിജിൻ എംഎൽഎ അധ്യക്ഷനായി. സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന സ്റ്റേജിന്റെ ശിലാസ്ഥാപനം എം എൽ എ നിർവഹിച്ചു.

പൂർവ്വ അധ്യാപിക കെ ഉഷാകുമാരി ശതാബ്ദി ഹാളിലേക്ക് നൽകിയ ഫർണിച്ചർ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജിർ ഏറ്റുവാങ്ങി. കല്ല്യാശേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.ടി ബാലകൃഷ്ണൻ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ പ്രീത, കെ സിജു, ടി ചന്ദ്രൻ, എം ബാലകൃഷ്ണൻ, താവം ബാലകൃഷ്ണൻ, പി കെ വത്സലൻ, പി രഘു, കെ വി ഷൈനേഷ്, ശ്രുതി വിനോദ്, പി ഗോവിന്ദൻ പി വി ബിന്ദു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *