Your Image Description Your Image Description

പത്തനംതിട്ട : കണ്ണൂര്‍ കലക്ടര്‍ക്കെതിരെ പത്തനംതിട്ട സിപിഐഎം രംഗത്ത്. യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കണമെന്ന് നവീന്‍ ബാബു ആവശ്യപ്പെട്ടുവെന്നും ചടങ്ങ് നടത്തിയത് ജില്ലാ കലക്ടര്‍ ആണെന്നും സിപിഐഎം ജില്ലാ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്റെ വെളിപ്പെടുത്തല്‍.

മലയാലപ്പുഴ മോഹനന്റെ പ്രതികരണം….

പിപി ദിവ്യ രാജി വെക്കണമെന്നത് മാത്രമായിരുന്നില്ല തങ്ങളുടെ ആവശ്യം.ദിവ്യ രാജിവെക്കാന്‍ ഇടയായ സാഹചര്യം എന്ത് എന്നത് സംബന്ധിച്ച് അന്വേഷണം നടത്തി, അതില്‍ ആരൊക്കെ കുറ്റക്കാരായിട്ടുണ്ടോ അവരെയൊക്കെ ശിക്ഷിക്കണം എന്നാണ് ആവശ്യം.

നവീന്‍ തനിക്ക് യാത്രയയപ്പ് ആവശ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. കണ്ണൂര്‍ കളക്ടര്‍ അദ്ദേഹത്തിന്റെ അഭിപ്രായം മാനിക്കാതെ തന്നെ യാത്രയയപ്പ് ഒരുക്കുകയായിരുന്നു.

രാവിലെ നടത്തേണ്ട പരിപാടി ഉച്ചതിരിഞ്ഞ് ആക്കി. ഇങ്ങനെ സമയം, മാറ്റിയതിന് പിന്നില്‍ കളക്ടര്‍ക്ക് എന്തെങ്കിലും ലക്ഷ്യമുണ്ടോയെന്ന് ഇപ്പോള്‍ സംശയിക്കപ്പെടുന്നുണ്ട്. ദിവ്യയെ കളക്ടര്‍ വിളിച്ചു വരുത്തി എന്നാണ് മനസിലാക്കുന്നത്. ഇതില്‍ നിഗൂഢതയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *