Your Image Description Your Image Description

ബെ​​​യ്റൂ​​​ട്ട്: ഇ​​​സ്രേ​​​ലി സേ​​​നയുടെ ആ​​​ക്ര​​​മ​​​ണത്തിൽ ലബനനിൽ മേയർ അടക്കം ആ​​​റു പേ​​​ർ കൊ​​​ല്ല​​​പ്പെ​​ട്ടു.ല​​​ബ​​​ന​​​നി​​​ൽ ശ​​​ക്ത​​​മാ​​​യ ആ​​​ക്ര​​​മ​​​ണമാണ് ഇ​​​സ്രേ​​​ലി സേ​​​ന നടത്തുന്നത്. ആക്രമണത്തിൽ 43 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​റ്റു.

തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ന​​​ബാ​​​ത്തി​​​യെ​​​യി​​​ലെ ല​​​ബ​​​നീ​​​സ് ജ​​​ന​​​ത​​​യ്ക്കു സ​​​ഹാ​​​യ​​​വി​​​ത​​​ര​​​ണം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ൾ ച​​​ർ​​​ച്ച​​​ചെ​​​യ്യാ​​​ൻ മേ​​​യ​​​റു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മു​​​നി​​​സി​​​പ്പ​​​ൽ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ യോ​​​ഗം ചേ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണമുണ്ടാ​​​യ​​​ത്.

മേ​​​യ​​​ർ അ​​​ഹ​​​മ്മ​​​ദ് കാ​​​ഹി​​​ലും നാ​​​ലു മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​രും സ​​​മീ​​​പ​​​ത്തെ കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റൊ​​​രാ​​​ളു​​​മാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​സ്രേ​​​ലി സേ​​​ന മ​​​നഃ​​പൂ​​​ർ​​​വം മു​​​നി​​​സി​​​പ്പാ​​​ലി​​​റ്റി കെ​​​ട്ടി​​​ട​​​ത്തെ ല​​​ക്ഷ്യ​​​മി​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു ല​​​ബ​​​നീ​​​സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​ജീ​​​ബ് മി​​​ക്കാ​​​ത്തി ആ​​​രോ​​​പി​​​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *