Your Image Description Your Image Description

പളളിക്കര:കുന്നത്തുനാട് പഞ്ചായത്ത് അവിശ്വാസ പ്രമേയം സംബന്ധിച്ചു വാർത്ത കുറിപ്പ്. കുന്നത്തുനാട് പ്രസിഡൻറായ നിതാമോൾ എംവിക്കെതിരായ അവിശ്വാസ പ്രമേയത്തെക്കുറിച്ച് വാർത്താ കുറിപ്പിറക്കി ട്വിൻറി ട്വിൻ്റി.

വാർത്ത കുറിപ്പിങ്ങനെ;

നിതാമോൾ എം. വി. വ്യാജരേഖ ചമച്ച് ചട്ടലംഘനങ്ങൾ നടത്തുകയും, ക്രിമിനൽ ഗൂഢാലോചനകളിൽ ഏർപ്പെടുകയും, കോടിക്കണക്കിന് രൂപയുടെ അഴിമതികൾ നടത്തുകയും ചെയ്‌ത സാഹചര്യത്തിലാണ് ഈ അവിശ്വാസപ്രമേയം അവതരിപ്പിച്ചു. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന തീരുമാനങ്ങളുടെ ഔദ്യോഗിക രേഖയാണ് പഞ്ചായത്ത് യോഗത്തിന്റെ മിനിറ്റ്സ്. ആ രേഖകളിൽ കൃത്രിമം കാണിക്കുന്നത് കേവലം നടപടിക്രമങ്ങളുടെ ലംഘനം മാത്രമല്ല. ക്രിമിനൽ കുറ്റകൃത്യവും ഗൂഢാലോചനയും ആണ്. ഇക്കാര്യങ്ങൾ പഞ്ചായത്ത് കമ്മിറ്റിയുടെ മിനുട്സ് അ‌പ്ലോഡ് ചെയ്‌ത സകർമ്മ സോഫ്റ്റ്‌വെയറിൻ്റെ യൂസർ അക്സസ്സ് ലോഗുകൾ പരിശോധിച്ചാൽ അറിയാവുന്നതാണ്.കുന്നത്തുനാട് പ്രസിഡന്റായ നിതാമോൾ എംവിക്കെതിരെ ഈ അവിശ്വാസ പ്രമേയത്തിൽ പറഞ്ഞിരിക്കുന്ന ഒന്നാമത്തെ വീഴ്ച.
കേരള പഞ്ചായത്ത് രാജ് ചട്ടങ്ങൾ അനുസരിച്ചു നിയമപരമായി അയോഗ്യനായ മെമ്പർ നിസാർ ഇബ്രാഹിമിന്റെ അയോഗ്യത ക്രമവൽക്കരിക്കുന്നതിനു വേണ്ടിയും ഇക്കാര്യത്തിൽ പഞ്ചായത്ത് രാജ് ചട്ടങ്ങൾക്ക് വിരുദ്ധമായും നിയമ വിരുദ്ധവുമായും പ്രവർത്തിച്ച പഞ്ചായത്ത് സെക്രട്ടറി ദീപു ദിവാകരനെ നിയമനടപടികളിൽ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടിയും പ്രസിഡൻറ് നിതമോൾ എം വിയും സെക്രട്ടറിയായ ദീപു ദിവാകരനും ചേർന്നു ദിവസങ്ങളോളം ഗൂഢാലോചന നടത്തി മേൽപ്പറഞ്ഞ ഭൂരിപക്ഷ തീരുമാനം അട്ടിമറിച്ചും മിനിറ്റ്സിൽ മെമ്പർമാർ പറയാത്ത കാര്യങ്ങൾ എഴുതിച്ചേർത്തും വ്യാജരേഖ ചമച്ചും താഴെപ്പറയുന്ന പ്രകാരം അത് ഭൂരിപക്ഷ തീരുമാനമായി സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്തിട്ടുള്ളതുമാണ്.
“ശ്രീ നിസാർ ഇബ്രാഹിമിൻ്റെ അയോഗ്യത നിലനിൽക്കുന്നതല്ല എന്ന് കമ്മറ്റി വിലയിരുത്തി ആയത് പ്രകാരം ടിയാനെ ഗ്രാമ പഞ്ചായത്ത് അംഗമായി തുടരുന്നതിനാവശ്യമായ തുടർനടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു”ഭാരതീയ ന്യായ സംഹിത (BNS 2023) – സെക്ഷൻ 61, 335, 336, 337 പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചനയും വ്യാജരേഖ ചമയ്ക്കലും ആണ്. മേൽ പറഞ്ഞ തീരുമാനത്തിൽ തന്നെ ഗൂഢാലോചന നടത്തുവാൻ വേണ്ടി കുന്നത്തുനാട് പ്രസിഡന്റും സെക്രട്ടറിയും ഇരുപത്തഞ്ച് ദിവസം വൈകിച്ച് കേരള പഞ്ചായത്ത് രാജ് (പഞ്ചായത്തിന്റെ യോഗ നടപടിക്രമം) ചട്ടങ്ങൾ 1995 ചട്ടം 26(6), 26(8), 26(9)ൻറെ നഗ്നമായ ലംഘനവും, ഔദ്യോഗിക കൃത്യനിർവഹണത്തിലെ വീഴ്‌ചയും ആണ് .നിസാർ ഇബ്രാഹിം സെപ്‌തംബര് 10 ആം തിയ്യതി ബഹുമാനപെട്ട കേരള ഹൈകോടതിയിൽ WP(C) 32263/2024 നമ്പറായി റിട്ട് ഫയൽ ചെയ്യുന്നു. 11 ആം തിയ്യതി പ്രസിഡൻ്റും സെക്രട്ടറിയും ചേർന്ന് മിനുട്‌സിൽ തിരുത്തലുകൾ വരുത്തുന്നു അതുപ്രകാരം 11 ആം തിയ്യതി തന്നെ നിസാർ ഇബ്രാഹിം റിട്ട് പിൻവലിക്കുന്നു. ഇതിൽനിന്നും വളരെ വ്യക്തമാണ് വലിയ ഗൂഢാലോചനയാണ് ഇതിൽ D നടന്നിരിക്കുന്നത്.
കുന്നത്തുനാട് പ്രസിഡൻ്റായ നിതാമോൾ എംവിക്കെതിരെ ഈ അവിശ്വാസ പ്രമേയത്തിൽപറഞ്ഞിരിക്കുന്ന രണ്ടാമത്തെ വീഴ്ച്‌ച. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ നിതാമോൾ എം വി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തു റിയൽ എസ്റ്റേറ്റ് ബിസിനെസ്സുകാർ, മണ്ണ് മാഫിയകൾ ബ്ലേഡ് മാഫിയകൾ എന്നിവരുമായി ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതായി കാണുന്നു.
മുൻപ് പ്രസംഗിച്ച മെമ്പർമാർ പറഞ്ഞ കണക്കിൽ നിന്ന് കോടികളുടെ അഴിമതിയാണ് പ്രസിഡന്റ് നിതാമോൾ എം വിയും സെക്രട്ടറിയും ചേർന്ന് നടത്തിയിരിക്കുന്നത്. ഇതേകുറിച്ച് വിജിലൻസിൻറെ സമഗ്ര അന്വേഷണം നടത്തണം.
കുന്നത്തുനാട് പ്രസിഡൻ്റായ നിതാമോൾ എംവിക്കെതിരെ ഈ അവിശ്വാസ പ്രമേയത്തിൽ പറഞ്ഞിരിക്കുന്ന മൂന്നാമത്തെ വീഴ്‌ച പഞ്ചായത്തിൻ്റെ ഔദ്യോഗിക രേഖകളിൽ വ്യാജ ഒപ്പുകൾ ഇട്ടതായി കണ്ടെത്തിയിട്ടും നിയമപരമായ നടപടികൾ സ്വീകരിച്ചില്ല. ഇത് സംബന്ധിച്ച് 18/07/2024 ഇൽ നിസാർ ഇബ്രാഹിം സെക്രട്ടറിക്കു നൽകിയ പരാതിയും. 10/09/2024 ഇൽ ഹൈക്കോടതിയിൽ നൽകിയ ഹർജി നമ്പർ 32263/2024 ലെ സത്യവാങ്‌മൂലവും പരിശോധിച്ചാൽ കുന്നത്തുനാട് പ്രസിഡന്റായ നിതാമോൾ എംവി വ്യാജ ഒപ്പുകൾ ഇട്ടതായി അറിഞ്ഞിട്ടും മനപ്പൂർവം റിപ്പോർട്ട്ചെയ്യാതിരുന്നത് ഗുരുതരവീഴ്‌ചയും നിയമലംഘനവും ആണ്.
കുന്നത്തുനാട് പ്രസിഡൻറായ നിതാമോൾ എംവിക്കെതിരെ ഈ അവിശ്വാസ പ്രമേയത്തിൽ പറഞ്ഞിരിക്കുന്ന നാലാമത്തെ വീഴ്ച്‌ച
പ്രസിഡന്റിന്റെ നിരുത്തരവാദിത്തപരമായ പ്രവർത്തനവും, അലംഭാവവും കൊണ്ട് പൊതുജനങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും, സേവനങ്ങളും ലഭിക്കാതെ പോകുന്നു.
പഞ്ചായത്തു ഭരണസമിതി മുമ്പാകെ – നിയമാനുസരണം നടപ്പാക്കിയ ഇന്ത്യൻ ഭരണഘടനയോട് യഥാർത്ഥമായ വിശ്വാസവും കൂറും പുലർത്തുമെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും നിലനിർത്തുമെന്നും ഭയാശങ്ക കൂടാതെയും മമതയോ വിദ്വേഷമോ കൂടാതെയും ഔദ്യോഗിക കൃത്യങ്ങൾ യഥാവിധിയായും വിശ്വസ്‌തതയോടും പരമാവധി കഴിവ് പ്രയോജനപ്പെടുത്തിയും നിർവഹിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്‌തു അധികാരം ഏറ്റെടുത്ത കുന്നത്തുനാട് പ്രെസിഡന്റായ നിതമോൾ എംവി തൻ്റെ ഓഫീസിൽ ഹാജരാകാതെ, പഞ്ചായത്തിലെ ജനങ്ങൾ സേവനങ്ങളും. സാമൂഹിക സുരക്ഷ പെൻഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങളും, പരാതികളും, ആവലാതികളുമായി വരുമ്പോൾ പ്രസിഡന്റിനെ കാണാനാകാതെ നിരാശ്ശരായി തിരിച്ചു പോകുന്നു.കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നിതാമോൾ എംവി സത്യപ്രതിജ്ഞ ലംഘനവും, ഗുരുതര നിയമലംഘനങ്ങളും, ക്രിമിനൽ ഗൂഢാലോചനയും, അഴിമതിയും, അധികാര ദുർവിനിയോഗവും, സത്യസന്ധതയില്ലായ്‌മയും, കൃത്യവിലോപവും നടത്തിയിട്ടുള്ളതാണ്.

Leave a Reply

Your email address will not be published. Required fields are marked *