Your Image Description Your Image Description

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള മഹാവിഘാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് പങ്കിടല്‍ ഫോര്‍മുലക്ക് അന്തിമരൂപമായെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലേ എംപി. പത്ത് ദിവസത്തിനുള്ളില്‍ പ്രഖ്യാപനം ഉണ്ടാവും. ശിവസേന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് അന്തിമ തീരുമാനത്തിലെത്തിയതെന്നും സുപ്രിയ സുലേ പറഞ്ഞു.

എത്രയും പെട്ടെന്ന് സീറ്റ് പങ്കിടല്‍ പൂര്‍ത്തിയാക്കണമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്‍ഡ്യ മുന്നണി യോഗത്തില്‍ ഉദ്ധവ് താക്കറെയും ശരദ് പവാറും ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇന്‍ഡ്യ മുന്നണിയുടെ സംയുക്തപരിപാടികള്‍ സീറ്റ് പങ്കിടല്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. അതിനിടെയാണ് സീറ്റ് പങ്കിടല്‍ പ്രതിസന്ധിയിലായേക്കുമെന്ന് കരുതിയ മഹാവിഘാസ് അഘാഡി സഖ്യം സീറ്റ് പങ്കിടല്‍ പൂര്‍ത്തിയാക്കിയെന്ന് അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *