Your Image Description Your Image Description
Your Image Alt Text

ഗസ്സയിൽ മൂന്നു മാസത്തോടടുത്ത യുദ്ധത്തിൽ അപ്രതീക്ഷിത പിന്മാറ്റവുമായി ഇസ്രായേൽ. പ്രഖ്യാപിത ലക്ഷ്യങ്ങളായ ബന്ദികളെ പുറത്തെത്തിക്കലും ഹമാസിനെ തകർക്കലും എവിടെയുമെത്താതെ തുടരുന്നതിനിടെ ഗസ്സയിൽനിന്ന് ആയിരക്കണക്കിന് സൈനികരെ പിൻവലിക്കുകയാണെന്ന് സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി അറിയിച്ചു. അഞ്ച് ബ്രിഗേഡുകളെയാണ് പിൻവലിക്കുന്നത്.

വടക്കൻ ഗസ്സയുൾപ്പെടെ മേഖലകളിൽനിന്നാണ് വൻതോതിൽ പിന്മാറ്റം. പകരം, വ്യോമാക്രമണം ശക്തമാക്കി ഗസ്സക്കുമേൽ നാശം തുടരാനാണ് തീരുമാനം. സൈനിക നീക്കം തുടങ്ങിയശേഷം ആദ്യമായാണ് ഗസ്സയിൽനിന്ന് സൈനികരെ ഇസ്രായേൽ വൻതോതിൽ പിൻവലിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *