Your Image Description Your Image Description

ന്യൂഡൽഹി: മോഹൻ ഭാഗവതി​ന്‍റെ വിജയദശമി പ്രസംഗത്തിന് പിന്നാലെയാണ് സിബലിന്‍റെ പ്രസ്താവന. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യ ആഗോളതലത്തിൽ കൂടുതൽ ശക്തവും ആദരണീയവുമായി മാറിയെന്നും എന്നാൽ ദുഷിച്ച ഗൂഢാലോചനകർ രാജ്യത്തി​ന്‍റെ ദൃഢനിശ്ചയത്തെപരീക്ഷിക്കുകയാണെന്നും ശനിയാഴ്ച ആർ.എസ്.എസ് മേധാവി പറഞ്ഞിരുന്നു.താങ്കളുടെ പ്രസ്താവനക്കെതിരായി പ്രവർത്തിക്കുന്ന സർക്കാറിനെ ആർ.എസ്.എസ് പിന്തുണക്കുകയാണെന്നും’ അദ്ദേഹം വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.രാജ്യത്തെ പൗരന്മാരുടെയും പ്രത്യേകിച്ച് ഭയത്തിൽ കഴിയുന്ന ന്യൂനപക്ഷങ്ങളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാറി​ന്‍റെ ഉത്തരവാദിത്തമാണ്.മഹാരാഷ്ട്രയിൽ എന്താണ് സംഭവിച്ചതെന്ന് നോക്കുക.എൻ.സി.പിയുടെ ബാബ സിദ്ദിഖി കൊല്ലപ്പെട്ടു. കൊലപാതകം പരസ്യമായി നടക്കുന്നു.നിങ്ങളുടെ അസം മുഖ്യമന്ത്രി വിവാദ പ്രസ്താവനകൾ നടത്തുന്നു.ഇതെക്കുറിച്ചൊക്കെ ആർ.എസ്.എസ് ഒന്നും പറയാത്തതിൽ താൻ അത്ഭുതപ്പെടുന്നുവെന്നും സിബൽ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *