Your Image Description Your Image Description

പാലക്കാട് : പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ ടീച്ചര്‍ – തമിഴ് മീഡിയം (കാറ്റഗറി നമ്പര്‍ 007/2023 നേരിട്ടുള്ള നിയമനം, 778/2022 എന്‍.സി.എ-മുസ്‌ലിം, 779/2022 എന്‍.സി.എ – എസ്.സി) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2024 ജനുവരി അഞ്ച്, 2024 ജനുവരി 10 തീയതികളില്‍ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് ഒക്ടോബര്‍ 16, 17 തീയ്യതികളില്‍ പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും.

ഉദ്യോഗാര്‍ഥികള്‍ വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും, അസ്സല്‍ പ്രമാണങ്ങളും സഹിതം നിര്‍ദ്ദിഷ്ട തീയതിയിലും പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസില്‍ അഭിമുഖത്തിനായി എത്തണമെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *